കാസർകോട് കൊവിഡ് ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു




കാസർകോട് :(www.thenorthviewnews.inകാസർകോട് കൊവിഡ് ബാധിച്ച് ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബയാർ സ്വദേശി റിസ ആണ് മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.

അതേസമയം, സംസ്ഥാനത്ത് പത്ത് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കാസർഗോഡ്, തൃശൂർ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്ത് മാത്രം നാല് മരണം റിപ്പോർട്ട് ചെയ്തു. വെട്ടൂർ സ്വദേശി മഹദ് (48), ചിറയിൽകീഴ് സ്വദേശി രമാദേവി (68), പടനിലം സ്വദേശി കമലമ്മ (85), തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരൻ മണികണ്ഠൻ (72) എന്നിവരാണ് മരിച്ചത്. നാല് പേരും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. വയനാട് വാളാട് സ്വദേശി ആലിയാണ് മരിച്ചത്. 73 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 28 നാണ് ആലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. ഇവരുടെ ആദ്യ പരിശോധനാഫലം പോസിറ്റീവാണ്. രണ്ടാമത്തെ പരിശോധനാഫലം ലഭിക്കാനുണ്ട്. ആലപ്പുഴയിൽ പത്തിയൂർ സ്വദേശി സദാനന്ദൻ (63)ആണ് മരിച്ചത്. പത്തനംതിട്ട കോന്നി സ്വദേശി ഷെബർബാ(48)ൻ, കാസർഗോഡ് സ്വദേശി മോഹനൻ (71), തൃശൂർ സ്വദേശി ശാരദ (70) എന്നിവരും കൊവിഡ് ബാധിച്ച് മരിച്ചു.

Post a Comment

أحدث أقدم