സ്വാതന്ത്ര്യ ദിനത്തിൽ രക്തദാന ക്യാമ്പ് നടത്തി രുധിര സേന 


കാസർകോട് :(www.thenorthviewnews.in) രാജ്യത്തിന്റെ എഴുപത്തി നാലാം സ്വാതന്ത്ര്യ ദിനത്തിൽ ജില്ലയിലെ ജീവകാരുണ്യ രക്തദാന സന്നദ്ധ സംഘടനയായ രൂധിര സേന,ഇരിയണ്ണി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യുണിറ്റുമായി സഹകരിച്ച് കൊണ്ട് കാസർകോട് ഗവൺമെന്റ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി.

രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ്  രുധിര സേന പ്രസിണ്ടൻറ് കുമ്പള എസ്‌ ഐ രാജീവൻ കെ വി പി വിതരണം ചെയ്തു.

മഹാത്തായ ഈ സുധിനത്തിൽ രാഷ്ട്ര നന്മയ്ക്ക് വേണ്ടി ജീവരക്തദാനം നടത്തിയവരെ അദ്ദേഹം അഭിനന്ദിച്ചു.രുധിര സേന അംഗം ത്വയ്യിബ് തളങ്കര ,ഇരിയണ്ണി ഹയർ സെക്കണ്ടറി സ്കൂൾ അദ്യാപകനും എൻ എസ് എസ് കോ ഓഡിനേറ്ററുമായ ശ്രീ സജീവൻ മടപ്പറമ്പത്ത് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

أحدث أقدم