കരിപ്പൂര്‍ അപകടത്തില്‍ പെട്ടവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് മലപ്പുറം കലക്ടര്‍



കരിപ്പൂര്‍:(www.thenorthviewnews.in)കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ട 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍.പരിശോധാ ഫലം കാത്തിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും കലക്ടര്‍ പറഞ്ഞു.


മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 149 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 18 പേര്‍ മരിക്കുകയും ചെയ്തു. 23 പേര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തതായി കലക്ടര്‍ അറിയിച്ചു.


കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും നിര്‍ദ്ദേശിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.




Post a Comment

أحدث أقدم