ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് വായ്പാ പദ്ധതി
കാസർകോട്:(www.thenorthviewnews.in) സ്‌കൂള്‍ തലം മുതല്‍ ബിരുദ, ബിരുദാനന്തര, പ്രൊഫഖംന്റ തലം വരെയുള്ള ഒ.ബി.സി. മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശ്രേണിയിലുള്ള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. പലിശ നിരക്ക് ആറ് ശതമാനമാണ്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ലാപ്പ്‌ടോപ്പിന്റെ ക്വട്ടേഷന്‍, ഇന്‍വോയ്‌സ് അപേക്ഷകര്‍ ഹാജരാക്കണം. ക്വട്ടേഷന്‍, ഇന്‍വോയിസ് പ്രകാരം ലാപ്പ്‌ടോപ്പ് വാങ്ങുന്നതിനാവശ്യമായമുഴുവന്‍ വായ്പയായി അനുവദിക്കും. 18 വയസ്സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ksbcdc.com ല്‍ ലഭിക്കും. അപേക്ഷാ ഫോം കോര്‍പ്പറേഷന്റെ ജില്ല, ഉപജില്ലാ ഓഫീസുകളില്‍ ലഭ്യമാണ്.
KEYWORD
DISTRICT COLLECTOR KASARAGOD
PRD KASARAGOD

إرسال تعليق