പ്ലസ് വൺ പ്രവേശനം; അപേക്ഷാ തിയതി വീണ്ടും നീട്ടി



തിരുവനന്തപുരം :(www.thenorthviewnews.in)പ്ലസ് വൺ പ്രവേശന അപേക്ഷാ തിയതി വീണ്ടും നീട്ടി. ഈ മാസം 25 വരെയാണ് അപേക്ഷ നൽകാനുള്ള സമയം നീട്ടിയത്. ആ സമയം വരെ കാൻഡിഡേറ്റ് ലോഗിനും സൃഷ്ടിക്കാൻ സാധിക്കും.

അതേസമയം പ്ലസ് ടു, പത്താം ക്ലാസുകളുടെ സേ അഥവാ ഇംപ്രൂവ്‌മെന്റ് പരീക്ഷ സംബന്ധിച്ചും അറിയിപ്പുണ്ട്. എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി/എസ്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്)/ടിഎച്ച്എസ്എൽസി(ഹിയറിംഗ് ഇംപയേർഡ്) സേ പരീക്ഷകൾ സെപ്റ്റംബർ 22ന് തുടങ്ങും. വിജ്ഞാപനം www.keralapareekshabhavan.in എന്ന സൈറ്റിൽ ഉടനെ നൽകും. ഹയർ സെക്കൻഡറി/ വെക്കേഷണൽ ഹയർ സെക്കൻഡറി/ ടെക്‌നിക്കൽ ഹയർ സെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെൻറ് പരീക്ഷകൾ അടുത്ത മാസം 22ന് ആരംഭിക്കും. പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിന് അവരുടെ സ്‌കൂളുമായി ബന്ധപ്പെട്ടാൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Post a Comment

أحدث أقدم