മൊഗ്രാൽ കടപ്പുറത്തെ സമാധാനന്തരീക്ഷത്തിന് ഭീഷണിയാകുന്ന മണൽ മാഫിയയെ തളക്കണം:- ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മൊഗ്രാൽ:(www.thenorthviewnews.in) മൊഗ്രാൽ നാങ്കി കടപ്പുറത്ത് മണൽ മാഫിയകളുടെ വാഴ്ചയും, ഗുണ്ടാ വിളയാട്ടവും പ്രദേശവാസികളുടെ സ്വൈര ജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ മണൽ മാഫിയയെ തളക്കാൻ റവന്യൂ -പോലീസ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് കുമ്പള മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ ആവശ്യപ്പെട്ടു.
മൊഗ്രാൽ നാങ്കി കടപ്പുറത്തുനിന്ന് ടൺ കണക്കിന് പൂഴിയാണ് രാത്രിയുടെ മറവിൽ അനധികൃതമായി കൊണ്ടുപോകുന്നത്. കടൽ ക്ഷോഭം മൂലം കര കടലെടുത്തു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ കൂടിയാണ് മണൽകൊള്ള എന്നത് പ്രദേശവാസികളിൽ ആശങ്ക ഉളവാക്കുന്നുണ്ട്. എസ്. സി. വിഭാഗത്തിൽ പെട്ട ആളുകൾ തിങ്ങി പാർക്കുന്ന പ്രദേശം കടൽ ക്ഷോഭ ഭീഷണി നിലനിൽക്കുന്നുണ്ട്.
വിഷയം ഗൗരവമേറിയതിനാൽ മണൽ കൊള്ളക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് റവന്യൂ മന്ത്രിക്കും,രാജ്മോഹൻ ഉണ്ണിത്താൻ എം പി ക്കും പരാതി നൽകി.

إرسال تعليق