മുളിയാറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.


മുളിയാർ:(www.thenorthviewnews.in) മുളിയാർ പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു. മുളിയാർ പഞ്ചായത്ത് ഓഫീസിൽ പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി പതാക ഉയർത്തി. സ്ഥിരം സമിതി ചെയർമാൻ പ്രഭാകരൻ, അംഗം അനീസ മൻസൂർ മല്ലത്ത്, ഷെരീഫ് കൊടവഞ്ചി, ഇബ്രാഹിം സംബന്ധിച്ചു.

ബോവിക്കാനം അംഗനവാടിയിൽ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് പതാക ഉയർത്തി.

വെൽഫയർ കമ്മിറ്റി അംഗങ്ങളായ ഷെരീഫ് കൊടവഞ്ചി, ബി.സി. കുമാരൻ, കൃഷ്ണൻ ചേടിക്കാൽ, ഹനീഫ് ബോവിക്കാനം, അസീസ് തൈവളപ്പ്, പുഷ്പരാജൻ, വർക്കർ ശാന്തിനി ദേവി സംബന്ധിച്ചു.

മല്ലം അംഗനവാടിയിൽ അനീസ മൻസൂർ മല്ലത്ത് പതാക ഉയർത്തി.

വെൽഫയർ കമ്മിറ്റി അംഗങ്ങളായ ഷെരീഫ് കൊടവഞ്ചി, സൈനുദ്ധീൻ മല്ലം, ജഗന്നാഥൻ, കേശവൻ നമ്പീഷൻ, ജോണി ക്രാസ്ത, വർക്കർ പുഷ്പലത സംബന്ധിച്ചു.


സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


വാർഡ് മെമ്പർ അനീസ മൻസൂർ മല്ലത്തിന്റെ അദ്ധ്യക്ഷതയിൽ  മെഡിക്കൽ ഓഫീസർ ഡോ. കെ. ഈശ്വര നായിക് ദേശീയ പതാക ഉയർത്തി. ഹെൽത്ത് സൂപ്പർവൈസർഎ.കെ. ഹരിദാസ് സ്വാഗതം പറഞ്ഞു. ഡോ.കെ. അനിൽകുമാർ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തി. 

സീനിയർ ക്ലാർക്ക് സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ്, ലാബ് ടെക്നീഷ്യൻ ദിനു, പ്രതീക്ഷ, ഫാർമസിസ്റ്റ് സംഗീത, മെയിൽ സ്റ്റാഫ് നേഴ്സ് പ്രദീഷ്,ശരത്, രാധ,ഗീത, ലൈസൻഓഫീസർ രജ്ഞിത്,ആശാ പ്രവർത്തകരായ ശ്രീജ, നിഷ, സുനിത,ബിന്ദു, സതി, ഷെരീഫ് കൊടവഞ്ചി  തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു.

Post a Comment

أحدث أقدم