ഐ സി എസ് പ്രവാസി പുരസ്കാരം മണ്ണാർമല സമദ് മൗലവിക്ക്
മലപ്പുറം:(www.thenorthviewnews.in)ഇസ്‌ലാമിക് കൾച്ചറൽ സൊസൈറ്റി ഓഫ് ഇന്ത്യ (ഐ സി എസ് ) സഊദി നാഷണൽ കമ്മറ്റിയുടെ പ്രവാസി പുരസ്കാരത്തിന് മണ്ണാർമല കെ.എ.സമദ് മൗലവിയെ തെരഞ്ഞെടുത്തു.
പ്രമുഖ പണ്ഡിതനും എഴുത്തുകാരനും മാപ്പിളക്കവിയുമായ സമദ് മൗലവി കാൽ നൂറ്റാണ്ടോളം സഊദി മലയാളികൾക്കിടയിൽ മത-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ സ്ഥാപക ജനറൽ സിക്രട്ടറിയായിരുന്ന അദ്ദേഹം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം, കേരള സുന്നീ ജമാഅത്ത്, കേരള സംസ്ഥാന മത വിദ്യഭ്യാസ ബോർഡ് എന്നിവയുടെ ജനറൽ സിക്രട്ടറി, നുസ്രത്തുൽ അനാം പത്രാതിപസമിതിയംഗം, ബുൽബുൽ ഡയറക്ടർബോഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ഇസ്‌ലാമിക കലാ സാഹിത്യ സമിതി (ഐ കെ എസ് എസ് ) മുഖ്യ രക്ഷാധികാരി കൂടിയായ അദ്ദേഹത്തിന്റെ സമ്പൂർണ്ണ കവിതാ സമാഹാരം കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എ.നജീബ് മൗലവി അദ്ധ്യക്ഷനായ ജൂറിയാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തെരത്തെടുത്തത്.
ക്യാഷ് അവാർഡും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം സെപ്തമ്പർ മാസത്തിൽ നൽകാൻ സഊദി നാഷണൽ കമ്മറ്റി യോഗം തീരുമാനിച്ചു.
സൂം വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗം സയ്യിദ് അശ്റഫ് ബാഹസൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഒ.കെ. ഉമർ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എഫ് സംസ്ഥാന ജനറൽ സിക്രട്ടറി ഇ.പി. അശ്റഫ് ബാഖവി, ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം എം എൻ സിറാജുദ്ദീൻ മൗലവി, സൈദ് മുസമ്മിൽ ജിഫ് രി , മരുത അബ്ദുൽ ലത്തീഫ് മൗലവി, ജി എം ഇബ്രാഹീം ഫുർഖാനി , ത്വാഹ വെമ്പായം പുലത്ത് നാസർ, ശരീഫ് പൂലാടൻ , കെ . ടി ബശീർ , സകരിയ്യ മൗലവി തിരുവനന്തപുരം, എ.പി.അൻവർ വണ്ടൂർ, ഹാമിദ് വേളം, എ.പി നജ്മുദ്ദീൻ, ഡോ:കെ.യു സുബൈർ, എ.പി ശഫീഖലി, നാസർ മൗലവി ബത്തേരി എന്നിവർ പ്രസംഗിച്ചു.
മീഡിയ കൺവീനർ
സംസ്ഥാന കമ്മിറ്റി
ഫോൺ: 9946566457

إرسال تعليق