സംസ്ഥാനത്ത് ഇന്ന് 4 കോവിഡ് മരണം: കാസർകോട് തൃക്കരിപ്പൂർ സ്വദേശിയും




കാസര്‍കോട്:(www.thenorthviewnews.in) സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കോട്ടയത്ത് വടവാതൂർ സ്വദേശി പി.എൻ ചന്ദ്രൻ (74) ആണ് മരിച്ചത്. ആദ്യകാല ആർഎസ്എസ് പ്രവർത്തകനായിരുന്നു. കോട്ടയം അടിയന്തിരാവസ്ഥ കാലത്ത് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദ രോഗിയായിരുന്നു. ഇതിന് പിന്നാലെ പത്തനംതിട്ട, കാസർഗോഡ് ജില്ലകളിലും മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിൽ പ്രമാടം സ്വദേശി പുരുഷോത്തമൻ (69) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിതൻ ആയിരുന്നു

കാസര്‍കോട് ജില്ലയില്‍ വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ ഈയ്യക്കാട് സ്വദേശിയും ഗായകനുമായ പി വിജയകുമാറാണ് (56) മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ഒരു മാസമായി ചികത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചേ രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്. വൃക്ക സംബന്ധമായ അസുഖവുമുണ്ടായിരുന്നു. 15 വര്‍ഷം മുമ്പ് വൃക്ക മാറ്റി വെച്ചിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിജയകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും ബന്ധുക്കള്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉദിനൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ജീവനക്കാരനായിരുന്നു. അറിയപ്പെടുന്ന ഗായകന്‍ കൂടിയായിരുന്നു. നിരവധി വേദികളില്‍ ഗാനമേളയില്‍ പങ്കെടുത്തിട്ടുണ്ട്. ഈയ്യക്കാട് ചാത്തുക്കുട്ടി നമ്പ്യാരുടെയും നാരായണിയുടെയും മകനാണ്. ഭാര്യ; ശ്രീദേവി കോടോത്ത്. മക്കള്‍: വിദ്യ, വീണ.

Post a Comment

أحدث أقدم