കാസർകോട് 174 പേര്‍ക്ക് കൂടി കോവിഡ് , 154 പേര്‍ക്ക് സമ്പർക്കം
089 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
കാസർകോട്:(www.thenorthviewnews.in) ഇന്ന്(ആഗസ്റ്റ് 19) ജില്ലയില്‍ 174 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 15 വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 89 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5119 പേര്‍
വീടുകളില്‍ 4149 പേരും സ്ഥാപനങ്ങളില്‍ 970 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5119 പേരാണ്. പുതിയതായി 322 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1263 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 831 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 296 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 62 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 152 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബെള്ളൂര്‍- ഒന്ന്
ചെങ്കള- നാല്
കരിവെള്ളൂര്‍-ഒന്ന്
തൃക്കരിപ്പൂര്‍-11
കാഞ്ഞങ്ങാട്-19
അജാനൂര്‍-15
പുല്ലൂര്‍പെരിയ-8
മടിക്കൈ-നാല്
പള്ളിക്കര-22
മധൂര്‍-ആറ്
കുമ്പള-ഒമ്പത്
ചെമ്മനാട്- 16
കാസര്‍കോട്-എട്ട്
മൊഗ്രാല്‍പുത്തൂര്‍-ഒന്ന്
മഞ്ചേശ്വരം-ആറ്
മംഗല്‍പാടി-ഒന്ന്
കള്ളാര്‍-ഏഴ്
പനത്തടി-ഒന്ന്
ഉദുമ-15
മുളിയാര്‍-ഒന്ന്
എന്‍മകജെ-ഒന്ന്
പുത്തിഗെ-രണ്ട്
വലിയറമ്പ-ഒന്ന്
പിലിക്കോട്-മൂന്ന്
നീലേശ്വരം-മൂന്ന്
കയ്യൂര്‍ചീമേനി-അഞ്ച്
കളനാട്-ഒന്ന്
കാറഡുക്ക-ഒന്ന്
തലശ്ശേരി-ഒന്ന്
KEYWORD
DISTRICT COLLECTOR KASARAGOD
PRD KASARAGOD

إرسال تعليق