ഉദുമ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികളുടെ കൊടിമര സ്തൂപം സമർപ്പണം 15ന്
ഉദുമ:(www.thenorthviewnews.in) അറിവിൻ്റെ നിറദീപം പകർന്നു നൽകിയ ഉദുമ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1992 എസ് എസ്എൽസി പത്ത് സി ബാച്ച് 'ഒപ്പരം കൂട്ടായ്മ ' നിർമ്മിച്ച് നൽകുന്ന കൊടിമര സ്തൂപം ഓഗസ്റ്റ് 15ന് രാവിലെ 9.30ന് കൈമാറും.
സ്കൂളിലെ മുൻ പ്രിൻസിപ്പാൾ കെ പ്രഭാകരൻ, റിട്ട. അധ്യാ പകൻ കെ വിശാലാക്ഷൻ എന്നിവർ പ്രധാനാധ്യാപകൻ ടി വി മധൂസൂദന് കൈമാറും. മൈതാനിയിൽ ബേക്കൽ കോട്ടയുടെ മാതൃകയിലാണ് കൊടിമര സ്തൂപം നിർമ്മിച്ചത്.
പൂർണ്ണമായും ചെങ്കല്ലിൽ നിർമ്മിച്ച കൊടിമര സ്തൂപത്തിന് ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരും.കല്ലുകൾ പോളിഷ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. കൈവരിയും സ്ഥാപിച്ചിട്ടുണ്ട്. പാലക്കുന്നിലെ എംഎ ഹമീദലിയാണ് നിർമ്മാണ ജോലി ഏറ്റെടുത്തത് .ചിന്മയ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകൻ പ്രഭൻ നീലേശ്വരമാണ് രണ്ടര അടി ഉയരമുള്ള അശോകസ്തംഭത്തിൻ്റെ നിർമ്മാണ ജോലികൾ ചെയ്തത്.
ഒപ്പരം കൂട്ടായ്മ അംഗങ്ങളായ പിയു ബാബുരാജ് കരിപ്പോടി, വിശ്വനാഥൻ കണ്ണംകുളം, കെ മധുഅര മങ്ങാനം, എം പുഷ്പലത പറമ്പ എന്നിവർ സഹായ സഹകരണങ്ങൾ ചെയ്തു .

إرسال تعليق