എം എസ് എഫ് ഡി ഡി ഇ ഓഫീസ് ഉപരോധിച്ചു
നേതാക്കൾ അറസ്റ്റിൽ




കാസറഗോഡ്:(www.thenorthviewnews.in) ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യങ്ങൾ ഉറപ്പുവ രുത്താത്തതിനെതിരെ കേരളത്തിലെ 14 വിദ്യാഭ്യാസ ആസ്ഥാനങ്ങൾ ഉപരോധിക്കുന്നതിന്റെ ഭാഗമായി എം എസ് എഫ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി ഡി ഇ ഓഫീസ് ഉപരോധിച്ചു. ഓൺലൈൻ സൗകര്യം ഇല്ലാത്ത മൂന്നു ലക്ഷം വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ സൗകര്യം ഒരുക്കുക,ഓൺലൈൻ പഠനത്തിന് അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തണം,ഉന്നത വിദ്യഭ്യാസ മേഖലയിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് അറ്റന്റൻസ് നിർബന്ധമാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം നടത്തിയത് .എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്‌ഘാടനം ചെയ്തു.അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു.ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു .സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഭാരവാഹികളായ സെയ്യദ് താഹ തങ്ങൾ,അഷ്‌റഫ്‌ ബോവിക്കാനം ഷാനിഫ് നെല്ലിക്കട്ട  എന്നിവർ സംബന്ധിച്ചു

Post a Comment

أحدث أقدم