കാസർകോട് മണ്ഡലത്തിലെ  രണ്ട് ഉപജില്ലാ വിദ്യഭ്യാസ ഓഫീസുകളിൽ ഉപരോധ സമരം നടത്തി എം.എസ്.എഫ്




കാസർകോട് :(www.thenorthviewnews.in) കാസർകോട് മണ്ഡലത്തിലെ രണ്ട് ഉപജില്ലാ വിദ്യഭ്യാസ ഓഫീസുകളിൽ ഉപരോധ സമരം നടത്തി എം.എസ്.എഫ് കാസർകോട് മണ്ഡലം കമ്മിറ്റി. സംസ്ഥാനത്ത് 3 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഓൺ ലൈൻ സൗകര്യമില്ലാതെ പുതിയ പഠന രീതിയിൽ പങ്കെടുക്കാൻ പറ്റാതായിരിക്കുന്നത്. ഇത് മൂലം ഇന്നലെ ദേവികയെന്ന ബാലിക ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ എം.എസ്.എഫ് പ്രതിഷേധത്തിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ AE0 ഓഫീസുകൾ ഉപരോധിക്കുന്നത്. ജില്ലയിൽ 587 സ്കൂളുകളിലായി ആകെയുള്ള 1,84,337 വിദ്യാർഥികളിൽ ഓൺലൈൻ പഠനത്തിന് മാർഗമില്ലാത്തത് 11,647 പേർക്കാണെന്ന് സർവശിക്ഷാ അഭിയാന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. കാസർകോട് എ.ഇ.ഒ ഓഫീസ് ഉപരോധം മുസ്ലീം യൂത്ത് ലീഗ് കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര ഉൽഘാടനം ചെയ്തു. റഫീഖ് വിദ്യാനഗർ, ഇർഫാൻ മൊഗ്രാൽ, ഹബീബ് എ.എച്ച്, സിദ്ധീഖ് ബദർ നഗർ, അഫ്സൽ തളങ്കര, അറഫാത്ത് കമ്പാർ തുടങ്ങിയവർ നേതൃത്വം നൽകി.
ബദിയഡുക്ക ഉപജില്ല വിദ്യഭ്യാസ ഓഫീസിന് മുൻപിൽ  നടന്ന ഉപരോധസമരം
എം.എസ്.എഫ് കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട് നവാസ് കുഞ്ചാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് സിയാദ് പെരഡാല അധ്യക്ഷത വഹിച്ചു. ഷാനവാസ് മാർപ്പനടുക്ക സ്വാഗതം പറഞ്ഞു. സക്കീർ ബദിയടുക്ക, ത്വയ്യിബ് പള്ളത്തടുക്ക, സിറാജ്, നസീർ ബദിയടുക്ക, ഷാനു ബദിയടുക്ക സംബന്ധിച്ചു

Post a Comment

أحدث أقدم