ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത സംഘത്തിന്റെ വലയില്‍ മറ്റു നടികളും കുരുങ്ങി: പിന്നില്‍ സ്വര്‍ണറാക്കറ്റിലെ കണ്ണികളെന്നു സംശയം

കൊച്ചി: (www.thenorthviewnews.in) ചലച്ചിത്ര നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത സംഘം വേറെയും ചലച്ചിത്ര നടികളെയും പെണ്‍കുട്ടികളെയും വലയില്‍ കുരുക്കിയതായി വിവരം. കൂടുതല്‍ ഇരകള്‍ ഇവര്‍ക്കെതിരേ രംഗത്തുവന്നു. ലൈംഗിക ചൂഷണത്തിനും സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള മറ്റു ഉപാധികള്‍ക്കും ഇവരെ ഉപയോഗിക്കാനായിരുന്നു പ്രതികളുടെ ശ്രമം.
മറ്റൊരു നടിയെയും ഒരു മോഡലിനെയും ഇതേ പ്രതികള്‍ ബ്ലാക്‌മെയിലിംഗ് ചെയ്തതായാണ് വിവരം. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്. ഇരുവരും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. പരാതികളില്‍ പൊലിസ് ഇന്ന് കേസെടുക്കും.
സംഭവത്തിനു പിന്നില്‍ വലിയ കണ്ണികളുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. മാന്യത നടിച്ചാണ് ഇവരുടെ ഇടപെടലെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ല. പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞിരുന്നു. വീഡിയോ കോള്‍ വിളിക്കാന്‍ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയതെന്നും ഷംന പറയുന്നു.
ഷംനയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപയാണെത്രെ ആവശ്യപ്പെട്ടത്. അഡ്വാന്‍സായി മാത്രമാണ് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടത്. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. ഷംനയെ അന്‍വര്‍ എന്ന പേരില്‍ വിളിച്ചത് ഇപ്പോള്‍ പൊലിസ് അറസ്റ്റ് ചെയ്ത റഫീഖ് ആയിരുന്നു. ഇയാള്‍ രണ്ട് കുട്ടികളുടെ പിതാവാണെന്ന് പൊലിസ് പറഞ്ഞു.
إرسال تعليق