ജി.സി.സി കെ എം സി സി ആലൂർ മേഖല കമ്മിറ്റി നിലവിൽ വന്നു.
അബുദാബി:(www.thenorthviewnews.in)ആലൂരിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് പുതിയ വെളിച്ചമേകാൻ ജി.സി.സി കെ എം സി സി ആലൂർ മേഖല കമ്മിറ്റി നിലവിൽ വന്നു. നിലവിലെ സാഹചര്യം മുൻ നിർത്തി വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് യോഗം ചേർന്നത്. അബുദാബി കെ എം സി സി മുളിയാർ പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ഇക്ബാൽ ആലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ട്രഷറർ ഖാദർ ആലൂർ സ്വാഗതം പറഞ്ഞു. യോഗം മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ ഉത്‌ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ഷജീർ ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ മുഖ്യാതിഥിയായ അബുദാബി കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പൊവ്വൽ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. അബുദാബി കെ എം സി സി മുളിയാർ പഞ്ചായത്ത് കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് സമീർ ബി എ ആശംസ അറിയിച്ചു. കൂടാതെ എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം, മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷഫീഖ് മൈക്കുഴി, യൂത്ത് ലീഗ് ആലൂർ ശാഖാ പ്രസിഡന്റ് സാദിഖ് മാണിക്കാൽ, ജനറൽ സെക്രട്ടറി ശിഹാബ് ആലൂർ തുടങ്ങിയവർ സംബന്ധിച്ചു.
ജി.സി.സി കെ എം സി സി ആലൂർ മേഖല കമ്മിറ്റി, മൊയ്‌ദീൻ എ എം (പ്രസിഡന്റ്), താജുദ്ധീൻ ആലൂർ (ജനറൽ സെക്രട്ടറി), ഷംസുദ്ധീൻ എം കെ (ട്രഷറർ). മറ്റു ഭാരവാഹികൾ, വൈസ് പ്രസിഡന്റുമാർ: സമീർ ആലൂർ, മഹ്‌ഷൂഖ് എ എം, സെക്രെട്ടറിമാർ: ഷഫീഖ് ടി എ, ഹൗഫ് എ ടി, കൂടാതെ രക്ഷാധികാരിയായി അബുദാബി കെ എം സി സി മുളിയാർ പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ഇക്ബാൽ ആലൂരിനെയും തിരഞ്ഞെടുത്തു.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രധിനിധികളായി ബഷീർ മീത്തൽ (ബഹ്‌റൈൻ), ലത്തീഫ് എ എം (സൗദി അറേബ്യ), ഉബൈദ് ബി കെ (ഒമാൻ), ഇമ്രാൻ ഖാൻ (ഖത്തർ) എന്നിവരെയും തിരഞ്ഞെടുത്തു.

إرسال تعليق