അഞ്ച്  മാസം  പ്രായമായ കുഞ്ഞ് ഉറക്കത്തിനിടയിൽ മരണപ്പെട്ടു



കുമ്പള:(www.thenorthviewnews.in) അഞ്ച്   മാസം പ്രായമായ കുഞ്ഞ് ഉറക്കത്തിനിടെ മരിച്ചു. ആരിക്കാടി ബംബ്രാണ കുദിർ ഹൗസിലെ മുഹമ്മദ് റഫീഖിന്റെയും സഫ്‌നാസിന്റെയും മകൻ ജാഫർ മുഹമ്മദ് സഫീർ ആണ് ഇന്ന് രാവിലെ മരിച്ചത്. രാവിലെ ഉറക്കമെഴുന്നേറ്റ് കളി ചിരികൾ നടത്തിയിരുന്ന കുട്ടിയെ 9 മണിയോടെ വീണ്ടും ഉറക്കാൻ കിടത്തുകയായിരുന്നു. പിന്നീട് നോക്കിയപ്പോൾ അനക്കമുണ്ടായിരുന്നില്ല. ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
റഫാന സഹോദരിയാണ്.
മയ്യത്ത് ബംബ്രാണ വായൽ ജുമാ മസ്ജിദ് ഖബറടക്കി.
പിഞ്ചു കുഞ്ഞിന്റെ മരണം കുടുംബത്തിലും നാട്ടുകാരിലും കനത്ത ദുഃഖമുളവാക്കി.


Post a Comment

أحدث أقدم