നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി കെ.എസ്.ഇ.ബി.വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു)
കാസർകോട്:(www.thenorthviewnews.in) നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുന്നതിനായി കെ.എസ്.ഇ.ബി.വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു) സംസ്ഥാനത്ത് 500 ടെലിവിഷന്‍ നല്കുന്നതിന്റെ കാസർകോട് ഡിവിഷന്‍ തല ഉദ്ഘാടനം സി.ഐ.ടി.യു.ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍ നിര്‍വ്വഹിച്ചു.കെ.എം.ജലാലുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.കാസർകോട് ഡിവിഷന്‍ പരിധിയില്‍ അസോസിയേഷന്‍ 7 ടെലിവിഷനുകളാണ് നല്കുന്നത്.ബേക്കല്‍ കമ്യൂണിറ്റി ഹാള്‍,അശോക്നഗര്‍ അംഗന്‍വാടി കേന്ദ്രം,ചട്ടഞ്ചാല്‍ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി തൈരയിലെ മണികണ്ഠന്‍,ചെര്‍ക്കള പുലിക്കുണ്ട് അംഗന്‍വാടി കേന്ദ്രം എന്നിവര്‍ക്കുള്ള ടെലിവിഷന്‍ ടി.കെ.രാജന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി.അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി വി.ജനാര്‍ദ്ദനന്‍,മണികണ്ഠന്‍,കെ.പി.അശോകന്‍,ഹരീഷ്കുമാര്‍,ജിജേഷ്,സുമേഷ്,സുമിത്രന്‍ എന്നിവര്‍ സംസാരിച്ചു.
ഡിവിഷന്‍ സെക്രട്ടറി എ.ജയകൃഷ്ണന്‍ സ്വാഗതവും ഗിരീശന്‍ നന്ദിയും പറഞ്ഞു.

إرسال تعليق