വഖഫ് സ്വത്ത്:  
ഐ.എന്‍.എല്‍ ജനകീയ പ്രതിഷേധം നാളെ


 കാസര്‍കോട്: (www.thenorthviewnews.in) തൃക്കരിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാമിയ സഅദിയ്യ ഇസ്ലാമിയ്യയുടെ യത്തീംഖാനയുടെ കീഴിലുള്ളവഖഫ് ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തിന് വിധേയരായ മുസ്ലിം ലീഗ് ജനപ്രതിനിധികളായ
മഞ്ചേശ്വരം. എം എല്‍.എ എം.സി.ഖമറുദ്ധീനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി.സി.ബഷീറും
രാജിവെക്കണമെന്നാവശ്യപ്പെട്ടു ഐ.എന്‍.എല്‍. കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം നാലു മണിക്ക് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നതാണ്, ഉപ്പള,  കാസര്‍കോട്, ബേക്കല്‍. കാഞ്ഞങ്ങാട് ,തൃക്കരിപൂര്‍ തുടങ്ങിയ അഞ്ച് കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത് മുഴുവനും ജനങ്ങളും സഹകരിക്കണമെന്ന് ഐ.എന്‍.എല്‍ ജില്ല പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാടും ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവും അഭ്യര്‍ത്ഥിച്ചു.


KEYWORDS
INL DISTRICT COMMITTEE

Post a Comment

أحدث أقدم