ഇർഫാനിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജ് ഇൻ്റർവ്യൂ നാളെ
കാസർകോട്:(www.thenorthviewnews.in) ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദിൻ്റെ ആത്മീയ സുരക്ഷണത്തിൽ തികച്ചും സൗജന്യമായി നായന്മാർമൂല ഹിഫ്ളുൽ ഖുർആൻ കോളേജ് ൽ പൂർണ്ണമായ ഖുർആൻ ഹിഫ്ള് പഠനത്തിനോ,ദർസ് പഠനത്തിനോ താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് അഡ്മിഷനും അതൊടൊപ്പം തന്നെ സെലക്ഷനും നാളെ ജൂൺ 11 വ്യാഴം രാവിലെ 10 മണിക്ക് വ്യത്യസ്ത ഘട്ടങ്ങളായി ഓൺലൈൻ വഴി പരീക്ഷ നടക്കും.
13 വയസ്സ് കൂടാത്ത ഏഴാം തരം പാസ്സായവർക്കാണ് അഡ്മിഷൻ.
എട്ടാം തരം മുതൽ പത്താം തരം വരെ ഈ സ്ഥാപനത്തിൽ നിന്ന് കൊണ്ട് ദർസ് പഠനത്തോടൊപ്പം സ്കൂളിൽ ചെന്ന് പഠിക്കാനുള്ള സൗകര്യവും ഈ സ്ഥാപനത്തിൽ നിന്നുണ്ട്. ഉപരിപഠനം കണ്ണൂർ തളിപ്പറമ്പ ചപ്പാരപ്പടവിലെ ജാമിഅ: ജർഫാനിയ്യയിലായിരിക്കും.
ബന്ധപ്പെടേണ്ട നമ്പർ:
9074257464
8129145856

إرسال تعليق