ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ഭക്ഷണം നൽകി യൂത്ത് ലീഗ് പ്രവർത്തകൻ്റെ മാതൃകാ വിവാഹം
മൊഗ്രാൻ പുത്തൂർ:(www.thenorthviewnews.in) ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും സ്നേഹവിരുന്നൊരുക്കി യൂത്ത് ലീഗ് പ്രവർത്തകൻ്റെ കല്യാണം, മൊഗറിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ ഷഫീഖാണ് കോവിഡ് കാലത്ത് മാതൃകാ കല്യാണം നടത്തിയത്, ഞായറാഴ്ച വൈകിട്ട്ഷഫീഖിൻ്റെയും മൊഗ്രാൽ പേരാലിലെ അബ്ദുൽ ജബ്ബാറിൻ്റെ മകൾ ജഫ്സീറയും തമ്മിലുള്ള നിക്കാഹ് ആയിരുന്നു, ഇതിൻ്റെ ഭാഗമായി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ കാസർകോട് ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കും പാവപ്പെട്ട രോഗികൾക്കും ഭക്ഷണം നൽകുകയായിരുന്നു, മണവാളൻ്റെ അനുജൻ മുസ്താഖ് പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീലിന് ഭക്ഷണം കൈമാറി. സാമൂഹ്യ പ്രവർത്തകരായ മാഹിൻ കുന്നിൽ, അശോകൻ, കാസറഗോഡ് മണ്ഡലം എം എസ് എഫ് ട്രഷറർ സവാദ് മൊഗർ, ആൽവിൻ, അഫ്സൽ തുടങ്ങിയവർ സംബന്ധിച്ചു,

إرسال تعليق