കേരളത്തിലേക്കുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് പുതിയ നിബന്ധന
പ്രവാസികളെ കൊണ്ടുപോകുന്ന ചാര്‍ട്ടര്‍ വിമാനങ്ങളില്‍ അധിക നിരക്ക് ഈടാക്കാന്‍ അനുവദിക്കില്ല
അബുദാബി:(www.thenorthviewnews.in) കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുപോകുന്ന ചാര്‍ട്ടര്‍ വിമാനങ്ങളില്‍ അധിക നിരക്ക് ഈടാക്കാന്‍ അനുവദിക്കില്ല. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി നിശ്ചയിച്ച വിമാന ടിക്കറ്റ് നിരക്ക് മാത്രമേ ചാര്‍ട്ടര്‍ വിമാനങ്ങളിലും അനുവദിക്കൂ. ഇക്കാര്യം കേരളം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു.
ടിക്കറ്റ് നിരക്കിന് സംസ്ഥാന സര്‍ക്കാര്‍ പരിധി നിശ്ചയിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്തേക്ക് ഇനി മുതലുള്ള വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ അധികം പണം വാങ്ങില്ലെന്ന് രേഖാമൂലം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇനി മുതല്‍ കേരളത്തിലേക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതിനായി ആര് സമീപിച്ചാലും ഇത് ബാധകമാണ്. ഇത് അംഗീകരിക്കാത്തവര്‍ക്ക് സംസ്ഥാനം അനുമതി നല്‍കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
നിലവില്‍ കേരളത്തിലേക്ക് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങളിലും 1250 ദിര്‍ഹം വീതമാണ് ഈടാക്കിയതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളിലെ ശരാശരി നിരക്ക് 725 ദിര്‍ഹമാണ്. വരും ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പരമാവധി നിരക്ക് സംബന്ധിച്ച നിബന്ധന പ്രാബല്യത്തില്‍ വരും.

إرسال تعليق