എയിംസ് കാസർകോടിന് വേണം ആവശ്യം ശക്തമാകുന്നു., കൂട്ടായ്മക്ക് പിന്തുണയുമായി പ്രമുഖർ




കാസർകോട്:(www.thenorthviewnews.in)
കാസർകോടിന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) അനുവദിക്കുന്നതിന് നടപടി ആവിശ്യവുമായി കാസർകോടൻ ജനത രംഗത്ത്.

അടുത്ത പാർലമെൻറ് യോഗത്തിൽ പങ്കെടുക്കുന്നതിന് ഡൽഹിയിലെത്തിയാൽ എയിംസിന് വേണ്ടി ആവശ്യപ്പെടുമെന്ന് രാജ് മൊഹൻ ഉണ്ണിത്താൻ എം.പി.
കോവിഡ് കാലത്ത് മതിയായ ചികിത്സ കിട്ടാതെ 17 പേരാണ് ജില്ലയ്ക്ക് നഷ്ടമായത്. മംഗ്ലൂരുവിലെ ആശുപത്രി ലോബികൾക്കെതിരെ പോരാടാനുള്ള ചങ്കൂറ്റമാണ് നമുക്ക് വേണ്ടതെന്ന് ഉണ്ണിത്താൻ എം.പി. ഈ ആവിശ്യം ഉന്നയിച്ച് രാഷട്രപതി, ഉപരാഷട്രപതി,പ്രധാനമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരെ ബന്ധപ്പെടുമെന്ന് ഉണ്ണിത്താൻ എം.പി

കാസർകോട് ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ജില്ലയിലേക്ക് എയിംസ് അനുവധിക്കണമെന്നാവിശ്യപ്പെട്ട് ഒറ്റക്കെട്ടായ പൊരാട്ടമാണ് ആവിശ്യമെന്നും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും കാസർകോടിൻ്റെ പൊതു സമൂഹവും പൊരാടാൻ ഒന്നിച്ച് നിൽക്കണമെന്നും മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ.

കാസർകോട് ജില്ലക്ക് എയിംസ് സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഇടത് സർക്കാർ അധികാരത്തിലിരിക്കുമ്പോഴൊക്കെ കേന്ദ്ര സർക്കാരിനോട് ഈ ആവിശ്യം എൽ ഡി എഫ് ഉന്നയിക്കാറുണ്ട്. കാസർകോടിന് എയിംസ് ആവിശ്യം എല്ലാ കേന്ദ്രങ്ങളിലും ശക്തമായ സമ്മർദ്ധം ഉണ്ടാക്കുകയും സി പി എം ഇതിന് മുമ്പിൽ തന്നെ ഉണ്ടാവുകയും ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷണൻ

കാസർകോടിന് എയിംസ് അത്യാവശ്യമാണെന്നും എൻഡോസൾഫാൻ ബാധിത മേഘലയുമായി ബന്ധപ്പെട്ടതിനാൽ കാസർകോടിൻ്റെ സാഹചര്യം മനസ്സിലാക്കിയിട്ടുണ്ടെന്ന് സിനിമാ നടൻ കുഞ്ചാക്കോ ബോബൻ

Post a Comment

أحدث أقدم