കോവിഡ് നിരീക്ഷണത്തിലായിരുന്ന കാസർകോട് സ്വദേശിയുൾപ്പെടെയുള്ള  2 തടവുകാർ രക്ഷപ്പെട്ടു



കണ്ണൂർ:(www.thenorthviewnews.in) കോവിഡ് നിരീക്ഷണത്തിലായിരുന്ന രണ്ടുതടവുകാർ അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. കാസർകോട് മേൽപറമ്പിലെ മാങ്ങാട് ഹൗസിൽ റംസാൻ, ആറളത്തെ കനൽക്കാട്ടിൽ ഹൗസിൽ മണിക്കുട്ടൻ എന്നിവരാണ് ചൊവ്വാഴ്ച രാത്രി തോട്ടട പോളിടെക്‌നിക്കിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരാണ്. റംസാനെ മോഷണ കേസിലും മണിക്കുട്ടനെ പോക്‌സോ കേസിലുമാണ് അറസ്റ്റ് ചെയ്തിരുന്നത്. എട്ട് തടവുകാരാണ് പോളിടെക്‌നിക്കിൽ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ നാലുപേരെ കോവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. നാലുപേരാണ് ഇവിടെ നിരീക്ഷണത്തിലുണ്ടായിരുന്നത്.

Post a Comment

أحدث أقدم