കടലും കടത്തി ഹനീഫ് തുരുത്തിയുടെ കാരുണ്യ ഹസ്തം





കാസർകോട്: (www.thenorthviewnews.in)
കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തപ്പോൾ  മുടങ്ങിപ്പോയ റാസൽ ഖൈമയിലെ പ്രവാസിയുടെ മരുന്നുകൾ നാട്ടിലേക്ക്  എത്തിക്കാൻ ഷാർജ ഐ എം സി സി നേതാവ് ഹനീഫ് തുരുത്തിയുടെ കരുതൽ.  ഐ എം സി സി യുടെ പ്രവർത്തനങ്ങൾ മീഡിയയിലൂടെ കേട്ടറിഞ്ഞ പ്രവാസി സഹോദരൻ ഷാർജ ഐ എം സി സി സെക്രട്ടറി യൂനുസ് അതിഞ്ഞാലുമായി ബന്ധപ്പെടുകയും സഹായം ആവശ്യപ്പെടുകയു മായിരുന്നു. യാതൊരു മുൻപരിചയവുമില്ലാത്ത പ്രവാസിയുടെ അഭ്യർത്ഥന,  ഇന്ന് നാട്ടിലേക്ക് പോവുന്ന   ഐ എം സി സി നേതാവ് ഹനീഫ് തുരുത്തി   ഒരു മടിയും കൂടാതെ സ്വീകരിക്കുകയും  മരുന്നുകൾ ഇന്ന് ഉച്ചക്കുള്ള അബുദാബി - കണ്ണുർ എയർ ഇന്ത്യ എക്സ്പ്രസ്സിൽ നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്യും. നാട്ടിൽ ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ പാലിച്ച് ഹോം കോറണ്ടയ്നിൽ കഴിയാൻ ഉദ്ദേശിക്കുന്ന  ഹനീഫ് തുരുത്തി  മരുന്നുകൾ നാട്ടിലെ പോലീസ് അധികൃതരെ ഏൽപ്പിച്ച് ബന്ധപ്പെട്ടവർക്ക് എത്തിക്കാനാണ്  കാരുണ്യ പ്രവർത്തികളിൽ എന്നും മുൻപന്തിയുള്ള ഐ എം സി സി നേതാവിൻ്റെ  തീരുമാനം

Post a Comment

أحدث أقدم