സർക്കാർ യാത്ര സംവിധാനം ഒരുക്കാതെ വിദ്യാർത്ഥികളെ ദുരിതത്തിലാക്കി: എം.എസ്.എഫ്




കാസറഗോഡ്:(www.thenorthviewnews.in)എസ് എസ് എൽ സി പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഒരുക്കാതെ വിദ്യാർത്ഥികളെ ദുരിതത്തിലാക്കിയത് സഹിക്കാനാവില്ലെന്നു എം എസ് എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോടും ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാലും പറഞ്ഞു
സ്വസ്ഥമായി പഠിച്ചു പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളെ യാത്രയുടെ പേരിൽ മുൾമുനയിൽ നിർത്തുകയാണ് ചെയ്തത്
എം എസ് എഫ് പോലുള്ള വിദ്യാർത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും വിദ്യാർത്ഥികളുടെ യാത്ര ഏറ്റെടുത്തത് കൊണ്ടാണ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞത്.എന്ത് താല്പര്യം സംരക്ഷിക്കാനാണ് ഒരു മുന്കരുതലുമില്ലാതെ പരീക്ഷ നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു
കാസറഗോഡ് ജില്ലയിലെ മുഴുവൻ പരീക്ഷ കേന്ദ്രങ്ങളിലും എം എസ് എഫ് കോവിഡ് കെയർ ഹെല്പ് ഡെസ്‌ക് സ്ഥാപിച്ചിരുന്നു

Post a Comment

أحدث أقدم