അനന്തപുരി പ്രവാസി കൂട്ടായ്മ ഇഫ്ത്താർ കിറ്റുകൾ വിതരണം ചെയ്തു.




ഷാർജ:(www.thenorthviewnews.in) കോവിഡ് 19 ഭീതി കാലത്ത് കൂടെയുണ്ട് ,കൂട്ടിനായ്, അൻപോടെ അനന്തപുരി എന്ന സന്ദേശമുയർത്തി കഴിഞ്ഞ രണ്ട് മാസമായി ചെയ്ത് വരുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടമായി 250 ൽ പരം ഫാമിലി ഫുഡ് കിറ്റുകൾ തങ്ങളുടെ അംഗങ്ങൾക്ക് വിതണം ചെയതു.. യു. എ. ഇ ലെ തിരുവനന്തപുരത്ത് കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ ദുരിധാശ്വസ പ്രവർത്തനങ്ങൾ വിട്ടിൽ നിന്നും തുടങ്ങാം എന്ന പുതിയ ആശയം ഉയർത്തിയാണ് തങ്ങളുടെ അംഗങ്ങൾക്ക് 25 കിലോഗ്രാം ഫുഡ് പായ്ക്കറ്റുകളും ഒപ്പം ഫ്രൂട്ട്സ് കിറ്റുകളും വിതരണം ചെയ്തത്. രക്ഷാധികാരിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ  വൈസ് പ്രസിഡൻ്റുമായ അഡ്വ: വൈ.എ.റഹിം ആദ്യ കിറ്റ്  അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം ബാബു വർഗ്ഗീസിന് നൽകി ഉത്ഘടനം ചെയ്തു.. വർക്കിംഗ് പ്രസിഡൻ്റ് റെൻജി.കെ.ചെറിയാൻ ജനറൽ സെക്രട്ടറി ഖാൻ പാറയിൽ. നവാസ് തേക്കട, വിജയൻ നായർ, ബിജോയ് ദാസ്, പ്രഭാത് നായർ, സലിം അംബൂരി, നവാസ് തുരുത്തി, ബിബൂഷ് രാജ്, അഷ്റഫ്, വിനീഷ് രാജ്, അഭിലാഷ്, സിദ്ദീഖ്, സലിം കല്ലറ എന്നിവർ നേതൃത്വം നൽകി.കഴിഞ്ഞ രണ്ട് മാസമായി പ്രസിഡൻ്റ് കെ.എസ്.ചന്ദ്രബാബുവിൻ്റെ നേതൃത്വത്തിൽ നൂറ് കണക്കിറ്റ് ഭക്ഷണ കിറ്റ്കളും, മരുന്നും, വാടകകൊടുക്കാൻ കഴിയാത്തവർക്ക് ധനസഹായവും ദുരിധമനുഭവിക്കുന്നവർക്ക് ചെയ്ത് വരുന്നു.നേരത്തെ ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് ഇഫ്ത്താർ കിറ്റുകളും വിതരണം ചെയ്തിരുന്നു..

Post a Comment

أحدث أقدم