ചേരങ്കൈ വെസ്റ്റ് മുസ്ലിം ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.




ചേരങ്കൈ: (www.thenorthviewnews.in) ചേരങ്കൈ വെസ്റ്റ് (ഒന്നാം വാർഡ്) മുസ്ലിം ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. വാർഡിലെ 225 വീടുകളിലേക്കും അരി, ഉള്ളി, കോഴി, എണ്ണ എന്നി അവശ്യസാധനങ്ങളടങ്ങിയ കിറ്റ് എത്തിച്ചു നൽകുകയായിരുന്നു.
വാർഡ് പ്രസിഡണ്ട് മാമിഞ്ഞി.പി.എ മുൻ പ്രസിഡണ്ട് എ.കെ.അബൂബക്കർ ഹാജിക്ക് കൈമാറി പെരുന്നാൾ കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് ജന.സെക്രട്ടറി മുസ്താക്ക് ചേരങ്കൈ, വൈസ് പ്രസിഡണ്ട് അബ്ദുൽ റഹിമാൻ ദിട്പ,സെക്രട്ടറിമാരായ ഹാഷിം.ബി.എച്ച്, അഹമ്മദ് സുള്ള്യ , ട്രഷറർ മുനീർ ഖൈമ,യൂത്ത് ലീഗ് പ്രസിഡണ്ട് ലത്തീഫ് കുഞ്ഞിപ്പ, ജന.സെക്രട്ടറി നിയാസ് അഹമ്മദ്, ട്രഷറർ അഷ്റഫ് ദിട്പ, മറ്റു കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ, സജീവ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
പെരുന്നാൾ കിറ്റിലെ എല്ലാ സാധനങ്ങളും ഓഫീസിലെത്തിച്ച് പ്രവർത്തകർ തന്നെ പാക്ക് ചെയ്യുകയായിരുന്നു.
പ്രദേശത്തെ ലീഗ് പ്രവർത്തകർ പെരുന്നാൾ കിറ്റ് ഓരോ വീടുകളിലുമെത്തിക്കാൻ മുന്നിട്ടിറങ്ങി

Post a Comment

أحدث أقدم