മുനിസിപ്പൽ പരിധിയിലെ സ്കൂളുകളിൽ കൊവിഡ് ഹെൽപ്പ് ഡെസ്ക് ഒരുക്കി എം.എസ്.എഫ്






കാസർകോട്:(www.thenorthviewnews.in) മുനിസിപ്പൽ പരിധിയിലെ സ്കൂളുകളിൽ കൊവിഡ് ഹെൽപ് ഡെസ്ക് ഒരുക്കി കാസർകോട് മുനിസിപ്പൽ എം.എസ്.എഫ്.
മുനിസിപ്പൽ പരിധിയിലെ കാസർകോട് ഗവ.മുസ്ലീം വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ തളങ്കര, ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കാസർകോട്, തളങ്കര ദഖീറത്ത് ഹയർ സെക്കണ്ടറി സ്കൂൾ എന്നീ പരീക്ഷാ സെന്റെറുകളിലാണ് ഹെൽത്ത് ഡിപ്പാർട്മെൻറും പിടിഎ കമ്മിറ്റികളുമായി സഹകരിച്ച് കോവിഡ് ഹെൽത്ത് ഡെസ്ക് ഒരുക്കിയത്.
പരീക്ഷ എഴുതാൻ വരുന്ന സാമൂഹിക അകലം പാലിക്കാൻ വേണ്ട നിർദ്ധേശങ്ങളും വിദ്യാർത്ഥികൾക്ക് ആവിശ്യമായ ഹാൻഡ് വാശ്, സാനിറ്റൈസർ അടക്കമുള്ള സൗകര്യങ്ങളാണ് എം.എസ്.എഫ് ചെയ്യുന്നത്.
എം.എസ്.എഫ് ൽ നിന്ന് റഫീഖ് വിദ്യാനഗർ, സഹദ് ബാങ്കോട്, ഹബീബ് എ.എച്ച്, ഇബ്രാഹിം ഖാസിയാറകം, അഫ്സൽ തളങ്കര, കാസർകോട് ഗവ.ഹോസ്പ്പിറ്റൽ നിന്ന് നഴ്സ് അനുജോസഫ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഫാത്തിമത്ത് ഷരീഫ, നിഷ, ആശ, രേഷ്മ തുടങ്ങിയവർ വാർഡ് മെമ്പർ റംസീന റിയാസ്,പി.ടി.എ കമ്മിറ്റി യിൽ നിന്ന് ഹസൻ തളങ്കര,സലീം മിസ്നി, ആമിന സലീം, ഹാജിറ, സുമയ്യ മൊയ്തീൻ, അസ്മ ഖലീൽ , ഷാഹിദ യൂസഫ് നേതൃത്വം നൽകി.

Post a Comment

أحدث أقدم