മാസ്‌ക് ധരിക്കാത്തതിന്  പിഴ: ജില്ലയില്‍  ഇന്നലെ 262 പേര്‍ക്കെതിരെ കേസെടുത്തു




കാസർകോട്: (www.thenorthviewnews.in)
മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇന്നലെ(മെയ് 25) 262 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ആകെ  കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം  2843 ആയി.
      നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന്  ജില്ലയില്‍ ഇതുവരെ 2371 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3027 പേരെ അറസ്റ്റ് ചെയ്തു. 957 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ (മെയ് 25) വിവിധ സ്റ്റേഷനുകളിലായി ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 18 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

Post a Comment

أحدث أقدم