'ത്രീഡെ മിഷൻ,
15-ാം വാർഡ് യൂത്ത് ലീഗ് പോലീസിനും മാധ്യമ പ്രവർത്തകർക്കും സാന്നിറ്ററൈസും മാസ്ക്കും നൽകി


മൊഗ്രാൽ പുത്തൂർ:(www.thenorthviewnews.in) മുസ്ലിം യൂത്ത് ലീഗ് ത്രീഡെ മിഷൻ പരിപാടി ശ്രദ്ധേയമാകുന്നു, ഇതിൻ്റെ ഭാഗമായി നേതാക്കളും  പ്രവർത്തകരും സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ നടത്തി, പ്രധാനമായും വീടും പരിസരവും കേന്ദ്രീകരിച്ച് മഴക്കാലത്തിന് മുമ്പേയുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്, ഇതിന് പുറമെ മൊഗ്രാൽ പുത്തൂർ 15-ാം വാർഡ് മുസ്ലിം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസിനും മാധ്യമ പ്രവർത്തകർക്കും  സാനിറ്ററൈസും മാസ്ക്കും ഗ്ലൗസും നൽകി, മാധ്യമ പ്രവർത്തകർക്ക് വാർഡ്‌ യൂത്ത് ലീഗ് പ്രസിഡണ്ട് ഡി എം നൗഫൽ അബ്ദുല്ലക്കുഞ്ഞി ഉദുമക്കും പോലീസ് സ്റ്റേഷനിലേക്കുള്ളത് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷെഫീക്ക് പീബീസ് ടൗൺ പ്രബോഷൻ എസ്. ഐ രൂപക്കും നൽകി, ജനമൈത്രീ ബീറ്റ് ഓഫീസർ പ്രവീൺ, മാഹിൻ കുന്നിൽ, സവാദ് മൊഗർ സംബന്ധിച്ചു

Post a Comment

أحدث أقدم