കനത്ത നാശം വിതച്ച് ഉംപുന്‍: ബംഗാളിലും ഒഡീഷയിലുമായി 14 മരണം








ഉംപുന്‍ ചുഴലിക്കാറ്റിൽ 14 മരണം. ബംഗാളിൽ 12 ഉം ഒഡീഷയിൽ 2പേരുമാണ് മരിച്ചത്. മണിക്കൂറിൽ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഉംപൂൻ ബംഗാൾ തീരത്തെത്തിയത്. രാത്രി 7 മണിയോടെ കാറ്റിന്‍റെ തീവ്രത മണിക്കൂറിൽ 135 കിലോമീറ്ററിൽ എത്തി . കൊല്‍ക്കത്ത നഗരത്തിലാണ് കാറ്റ് വൻ നാശനഷ്ടം ഉണ്ടാക്കിയത്. ഇവിടെ വെള്ളപ്പൊക്കവും ഉണ്ടായി. നിരവധി വീടുകളും തകർന്നു. കൊൽക്കത്തയിൽ പലയിടങ്ങളിലും മരം കടപുഴകി വീണു ഗതാഗതവും തടസ്സപ്പെട്ടു.

ബംഗാളിൽ "യുദ്ധ സമാന സാഹചര്യമാണ് നിവിലുള്ളത്. 10-12 പേർ മരിച്ചു. നന്ദിഗ്രാമും രാംനഗറും തകർന്നു", മമത പറഞ്ഞു. മഴ ശക്തമായി തുടരുന്നതിനാൽ പല സ്ഥലങ്ങളിലും എത്തിപ്പെടാനാവുന്നില്ല. അതിനാൽ വ്യാഴാഴ്ചയോടെ കൃത്യമായ കണക്ക് പറയാനാവൂ. കോവിഡിനേക്കാൾ വലിയ നാശനഷ്ടമാണ് തങ്ങൾ അഭിമുഖീകരിക്കുന്നത് എന്നും മമത കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم