നാടിന്റെ നന്മയ്ക്ക് :മാതൃകപരമായ പ്രവർത്തനം കാഴ്ചവെച്ച് മുസ്ലിം ലീഗ് 11-ാം വാർഡ് ബെണ്ടിച്ചാൽ കമ്മിറ്റി






ബെണ്ടിച്ചാൽ :(www.thenorthviewnews.in) നാടിന്റെ നന്മ ലക്ഷ്യമാക്കി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പതിനൊന്നാം വാർഡ്  ബെണ്ടിച്ചാൽ കമ്മിറ്റി എല്ലാ വർഷവും നടത്തി വരുന്ന റംസാൻ റിലീഫ് ഈ റംസാനില്‍  മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത്‌ ട്രഷറർ ബി കെ ഇബ്രാഹിം ഹാജി വാർഡ് പ്രസിഡന്റ്‌ ബി യു  അബ്ദുൽ റഹിമാന്‍ ഹാജിക്ക്  കൈമാറി ഉദ്ഘാടനം ചെയ്തു, ഇന്നത്തെ ഈ സാഹചര്യത്തില്‍ മാസ്ക് ധരിച്ച് സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് പാലിച്ച്  വീട്ടില്‍ നടന്ന ഈ പരിവാടിയില്‍  മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, പ്രധാന ഭാരവാഹികളും, വാര്‍ഡ് മെമ്പര്‍ കാലാഭവന്‍ രാജു എന്നിവര്‍ മാത്രം പങ്കെടുത്തു.
        11ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും, വാര്‍ഡിനെ തൊട്ട് കിടക്കുന്ന വീടുകളിലുമായി മൊത്തം 675  വീടുകളിൽ കോഴി ഇറച്ചിയും, ഇതില്‍ 250  വീടുകളിൽ  ഭക്ഷണ കിറ്റും നൽകി.

Post a Comment

أحدث أقدم