തടഞ്ഞുവെച്ച വിധവാ പെൻഷനും, സാമൂഹ്യ പെൻഷൻ കുടിശ്ശികയും ഉടൻ വിതരണം ചെയ്യണം.




മുളിയാർ: (www.thenorthviewnews.in) തടഞ്ഞുവെച്ച വിധവാ പെൻഷനും, സാമൂഹ്യ പെൻഷൻ കുടിശ്ശികയും  എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിന് നടപടിസ്വീകരിക്കണ
മെന്ന് അവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുളിയാൻ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസുർ മല്ലത്ത്
കത്തയച്ചു.


സംസ്ഥാനത്ത് 2019
സെപ്റ്റംബർ മാസം വരെയുള്ള പെൻഷനു കളാണ് വിതരണം ചെയ്തു വരുന്നത്.
ആറു മാസത്തേതിൽ നാലു മാസത്തേത് വിതരണം ചെയ്യാൻ ബാക്കിയുണ്ട്. വിതരണം ചെയ്തു കൊണ്ടിരിക്കുന്ന പെൻഷനിൽ വിധവ കളായവർക്ക് ലഭിക്കേണ്ട പെൻഷൻ ഭാഗികമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്.  ഇതുമൂലം അവർ വലിയ രീതിയിലുള്ള ബുദ്ധിമുട്ടിലും, ആശങ്ക യിലുമാണ്.
'പുനർ വിവാഹം നടന്നില്ല' എന്ന് സത്യവാങ്മൂലം  നൽകാത്തതിനാലാണ് പെൻഷൻ മുടങ്ങി യിട്ടുള്ളത് എന്നാണ് മനസ്സിലാക്കുന്നത്.
എന്നാൽ സത്യവാങ്മൂലം
നൽകിയവർക്കും പെൻഷൻ ഒഴിവായിരിക്കുന്നു.
കോവിഡ് 19 ന്റെ സാഹചര്യത്തിൽ സത്യവാങ്ങ്മൂലം
സമർപ്പിക്കാത്തവർക്കും പെൻഷൻ വിതരണം ചെയ്യും എന്നാണ് സർക്കാർ അറിയിച്ചിരുന്നത്.ഇതിന്ന് വിഭിന്നമായി ജനങ്ങൾ പ്രയാസ മനുഭവിക്കുന്ന ഈ ഘട്ടത്തിൽ പോലും വിധവകളായ പല ആളുകളുടെയും പെൻഷൻ തടഞ്ഞു വെക്കുന്നത് വലീയ അനീതിയാണ്,കത്തിൽ ചൂണ്ടിക്കാട്ടി. പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.

Post a Comment

أحدث أقدم