കാഴ്ചയില്ലാത്ത വിദ്യാർത്ഥികൾക്ക്  വിജ്ഞാനത്തിന്റെ വെളിച്ചം നൽകിയ അധ്യാപകൻ പടിയിറങ്ങുന്നു.




കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള കാസർകോട് സർക്കാർ വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ കെ.അബ്‌ദുള്ള 33 വർഷത്തെ  ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. 1987 മുതലാണ് കാഴ്ചയില്ലാത്തവരുടെ
അധ്യാപകനായി കോഴിക്കോട് റഹ്‌മാനിയ സ്കൂളിൽ അധ്യാപക ജീവിതം ആരംഭിച്ചത്. 1996 ൽ   സർക്കാർ മേഖലയിൽ നേരിട്ടുള്ള നിയമനത്തിലൂടെ കുന്നംകുളം സർക്കാർ അന്ധവിദ്യാലയത്തിൽ പ്രധാനാധ്യാപകനായി  നിയമിച്ചു. നീണ്ട 24 വർഷത്തെ  പ്രധാന അധ്യാപക സേവനവും പൂർത്തിയാക്കിയാണ് വിരമിക്കുന്നത്. കാഴ്ചയില്ലാത്തവരുടെ വിദ്യാഭ്യാസം വേണ്ടത്ര വികസിക്കാത്ത കാലഘട്ടത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ഉത്തരവാദിത്വവും, കഠിനപ്രയത്നവും ആവശ്യമായിരുന്നു.
കാഴ്ചയില്ലാത്ത വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് വേണ്ടിയുള്ള അധ്യാപക പരിശീലനം കേരളത്തിൽ അകാലഘട്ടത്തിൽ ഇല്ലാത്തതിനാൽ
ഡെറാഡൂണിൽ നിന്നുമാണ് പ്രത്യേക അധ്യാപക പരിശീലനം പൂർത്തിയാക്കിയത്.
ഇദ്ദേഹത്തിനോടൊപ്പം ഈ വിദ്യാലയത്തിലെ സീനിയർ അധ്യാപകനായ ആന്റണി മാഷും ജോലിയിൽ നിന്നും വിരമിക്കുകയാണ്. ഈ അധ്യാപകർക്ക് മികച്ച യാത്രയയപ്പ് കാസർകോട് എം.പി., എം.എൽ.എ. മാരെ ഉൾപ്പെടുത്തി പരിപാടികൾ ആസൂത്രണം ചെയ്‌തെങ്കിലും കോവിഡ് കർഫ്യൂ നിലനിൽക്കുന്നതിനാൽ നടത്താനാകാത്ത വിഷമത്തിലാണ് വിദ്യാർഥികളും, അധ്യാപകരും, രക്ഷിതാക്കളും


KEYWORDS

DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD

Post a Comment

أحدث أقدم