കോവിഡ് 19: സന്നദ്ധ വളണ്ടിയർമാരുടെ നിയമനകാര്യത്തിലെ അവ്യക്തത നീക്കണം: മുസ്ലിം ലീഗ്



കാസറഗോഡ്: (www.thenorthviewnews.in) കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 21 ദിവസത്തെ ലോക്ക് ഡൗൺ മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന   ആവശ്യങ്ങളിൽ സഹായമെത്തിക്കുന്നതിന് സർക്കാർ തന്നെ നിർദ്ദേശിച്ച നിബന്ധനകൾക്ക് വിധേയമായി സന്നദ്.കോം മിൽ പേര് റജിസ്റ്റർ ചെയ്തവർക്കുള്ള പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവ്യക്തത  ഇല്ലാതാക്കണമെന്ന് മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് വി.എം. മുനീർ ജനറൽ സെക്രട്ടറി ഖാലിദ് പച്ചക്കാട് എന്നിവർ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
പാസ് നൽകുന്ന കാര്യത്തിൽ വ്യക്തമായ ഒരു വിവരവും ബന്ധപ്പെട്ട എല്ലാവരുമായി സംസാരിച്ചപ്പോഴും ലഭ്യമാകാത്ത സാഹചര്യമാണുള്ളത്.ചില പഞ്ചായത്തുകളിൽ പാസ് വിതരണം ജില്ലാധികാരികൾ മുഖേന ലഭ്യമായിട്ടുണ്ടെങ്കിലും നഗരസഭകളിൽ ഇത് വരെയും പാസ് വിതരണക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണറിയാൻ സാധിച്ചത്.നഗരസഭ സെക്രട്ടറിമാർക്ക് പാസ് നൽകുന്നതുമായി യാതൊരു നിർദ്ദേശവുമില്ലെന്നാണ് പറയുന്നത്.പൊതുജനങ്ങൾക്ക് സഹായം എത്തിക്കുന്നതിന് കൗൺസിലർമാർ നേതൃത്വം കൊടുക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ഈ സാഹചര്യത്തിൽ എല്ലാ ചുമതലകളും കൗൺസിലർമാർ ഒറ്റക്ക് ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ വളണ്ടിയർമാരുടെ സഹായം ലഭ്യമാകാത്ത സാഹചര്യം വലിയ പ്രയാസങ്ങളുണ്ടാക്കും. പൊതുജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാത്ത അവസരമുണ്ടാക്കാൻ കുറഞ്ഞ വളണ്ടിയർമാർ അത്യാവശ്യമാണ്.ഇതിലുള്ള അവ്യക്തത പരിഹരിച്ച് റജിസ്റ്റർ ചെയ്ത വളണ്ടിയർമാർക്ക് പാസ് നൽകുന്നതിന് മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم