കാസര്‍കോട് : (www.thenorthviewnews.in) സമൂഹത്തിലെ അശരണര്‍ക്കും നിരാലംബര്‍ക്കും അത്താണിയായി ആരാരുമില്ലാത്തവരുടെ ആശാകേന്ദ്രമായി തിരുവനന്തപുരം ആസ്ഥാനമായി ബഹുമാനപ്പെട്ട. എ. എം നൗഷാദ് ബാഖവി ഉസ്താദ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സ്‌നേഹ സാഗരം ഫൗണ്ടേഷന്റെ സ്‌നേഹ സാഗരം കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു.

സേവന പാതയില്‍ സാമൂഹ്യ നന്മയ്ക്കു വേണ്ടി പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനും, ക്ഷേമ കാരുണ്യ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം  നല്‍കുന്നതിനുള്ള  കാസര്‍കോട് ജില്ലയുടെ പ്രഥമ കമ്മിറ്റിയാണ് നിലവില്‍ വന്നത്.

സലീം ഹദ്ദാദ് നഗറിന്റെ അദ്ധ്യക്ഷതയില്‍ രക്ഷാധികാരി അഷറഫ് മൊവ്വല്‍ കൗണ്‍സില്‍ യോഗം ഉല്‍ഘടനം ചെയ്തു. മുസ്തഫ തായന്നൂര്‍ സ്വാഗതവും, ബാത്തിഷ പൊവ്വല്‍ നന്ദിയും പറഞ്ഞു... അന്‍വര്‍ തായന്നൂര്‍, സി. എച്ച്  മുഹമ്മദ്, ബഷീര്‍ ബളാല്‍, എ. ബി അബ്ദുല്ല, അഷറഫ്, നൗഷാദ് നീലേശ്വരം, ഷഫീഖ് നെല്ലിക്കട്ട, ആഷിഫ് ബേക്കല്‍, റാസിഖ് ആറങ്ങാടി, മിഖ്ദാദ് തുടങ്ങിയവര്‍ സംസാരിച്ചു...
........................................
എ. എം. നൗഷാദ് ബാഖവി. മുഖ്യ രക്ഷാധികാരിയാണ്. രക്ഷാധികാരികളായി ഖാലിദ് ചെര്‍ക്കള, അന്‍വര്‍ തായന്നൂര്‍, അഷ്റഫ് മൊവ്വല്‍ എന്നിവരെ തെരഞ്ഞെടുത്തു. സലീം ഹദ്ദാദ് നഗര്‍ ചെയര്‍മാന്‍ ബഷീര്‍ ബളാല്‍, എ. ബി അബ്ദുല്ല, സി. എച്ച്്. മിഖുദാദ് വൈസ് ചെയര്‍മാന്‍മാര്‍. മുസ്തഫ തായന്നൂര്‍ കണ്‍വീനര്‍ ബാത്തിഷ പൊവ്വല്‍, അബ്ദുല്‍ റസാഖ് ചട്ടഞ്ചാല്‍, റാസിഖ് ആറങ്ങാടി ജോയിന്റ് കണ്‍വീനര്‍മാര്‍. സി. എച്ച് മുഹമ്മദ് ട്രഷറര്‍, എന്നിവരാണ് ഭാരവാഹികള്‍.

Post a Comment

أحدث أقدم