മുളിയാര്‍  : ( www.thenorthviewnews.in ) മഹല്ലുകളുടെ ശാക്തീകരണത്തിനും, നന്മയ്ക്കും വേണ്ടി യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് മല്ലം ബദര്‍ ജുമാ മസ്ജിദ് ഖത്തീബ് ഉമ്മര്‍ സഅദി മട്ടന്നൂര്‍ പറഞ്ഞു. മല്ലം ജമാഅത്തിന്റെ യുവസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവരാണ് മഹല്ലത്തിന്റെ അഭിവാജ്യ ഘടകമെന്നും, ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജമാഅത്ത് പ്രസിഡണ്ട് ഹാഷിം കൊടവഞ്ചി അധ്യക്ഷത വഹിച്ചു. അബ്ബാസ് കൊളച്ചെപ്പ് സ്വാഗതം പറഞ്ഞു, മല്ലം മുഹമ്മദ് കുഞ്ഞി, കെ.സി.മുഹമ്മദ് കുഞ്ഞി കൂട്ടച്ചാല്‍, എം.എ ഖാദര്‍ , ഹനീഫ മാസ്റ്റര്‍ കൊടവഞ്ചി, ഹമീദ് കമ്പളത്തോട്ടി, മൊയ്തീന്‍ കുഞ്ഞി പാറ, ഇസ്മായില്‍ നിസാമി,, എന്നിവര്‍ പ്രസംഗിച്ചു. ജലീല്‍ പോക്കര്‍ നന്ദി പറഞ്ഞു.

Post a Comment

أحدث أقدم