തൃക്കരിപ്പൂര്‍ :(www.thenorthviewnews.in) മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആയിറ്റി പൊയ്യക്കടവില്‍ ആണ് സംഭവം. ആയിറ്റിയിലെ കെ എം സി മുസ്തഫയുടെ മകന്‍ മഷ്‌റഫ് (14) ആണ് മരിച്ചത്.
വെള്ളക്കെട്ടില്‍ ചെളിയില്‍ താണുപോയ വിദ്യാര്‍ത്ഥിയെ പുറത്തെടുത്ത് തൃക്കരിപ്പൂര്‍ ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോവുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. ചന്തേരയില്‍ താമസിക്കുന്ന മുസ്തഫയുടെ കുടുംബം ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ആയിറ്റിയിലെ തറവാട് വീട്ടില്‍ എത്തിയതായിരുന്നു മഷ്‌റഫ്. മണലെടുത്ത കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ സുഹൃത്തിന്റെ കൂടെ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചെളിയില്‍ താണുപോവുകയായിരുന്നു. ആയിറ്റിയിലെ രതീഷ് ആണ് വെള്ളത്തില്‍ ഇറങ്ങി കുട്ടിയെ രക്ഷിച്ചു ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പിലിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്.

إرسال تعليق