എന്നും പുതുമ തേടുന്നവരാണ് കാസര്‍കോട്ടുകാര്‍. ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. വായക്കും വയറ്റിനും പറ്റണമെന്ന് മാത്രമല്ല രുചിയൂറുന്ന സ്വാദിലും വേണം പുതുമ. ഇരിപ്പിടത്തില്‍ മാത്രം എന്തിന് പുതുമ കുറക്കണം. 

വേറെ എന്തും വിചാരിക്കണ്ട... ഇത് ഇന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വരുന്ന ഹോട്ടല്‍ കാഴ്ചകളില്‍ ഒന്നാണ്..

മുളകള്‍ കൊണ്ടും... പായകള്‍ കൊണ്ടും... കവുങ്ങ്.. ചാക്ക്... രീപ്പുകള്‍.. ടയര്‍... പഴയ കാലത്തെ ഗ്യാസ് സ്റ്റൗ... കുപ്പികള്‍  തുടങ്ങിയവ കൊണ്ട് അകത്തും പുറത്തും വര്‍ണ്ണ മനോഹരമാക്കി ഭക്ഷണ പ്രിയരുടെ വയറും മനസ്സും നിറക്കാന്‍ മത്സരിക്കുകയാണ് ഹോട്ടലുടമകള്‍...

ചില ചങ്ങാതി കൂട്ടങ്ങളാണ് ദേശീയ പാതയോരത്ത് തീറ്റ പ്രിയരെ ആകര്‍ഷിക്കുന്ന രീതിയില്‍ ഹോട്ടല്‍ തുറന്നിരിക്കുന്നത്...
അല്‍ഫാമിനും തന്തൂരിക്കും പിറകെ പാഞ്ഞിരുന്ന യുവത്വം ഇന്ന് ഇറച്ചി പുട്ടും ബീഫു പുട്ടും ചൂടോടെ കഴിക്കാന്‍ ഓടുകയാണ്...

ചായകളും ജ്യൂസുകളുമാണ് ഇത്തരം തട്ടുകടകളുടെ കോഫിഡേകളുടെ  ഹോട്ടലുകളുടെ പ്രത്യേക്ത. മെനുവില്‍ ചിക്കന്‍, ബീഫ് വിഭവങ്ങളുടെ വിത്യസ്ത പേരുകള്‍ക്ക് പകരം നീണ്ട പേരുകള്‍ ചായയുടെയും ജ്യൂസുകളുടെതാണ്....ഭക്ഷണ ശാലകളുടെ പേരുകളും ആകര്‍ഷണീയമാണ്..

ഗ്ലാസുകളും മാറി വെള്ളമൊഴിക്കുന്ന ജഗ്ഗുകളുമൊക്കെ മാറി..
ആളുകള്‍ പകല്‍ ഇരുട്ടിലേക്ക് മാറുന്നതോടെ ഇത്തരം ഭക്ഷണശാലകളിലേക്ക് കുടുംബ സമേതം ഒഴുകുകയാണ്.

ഫ്രീ വൈഫെ സൗകര്യം ഒരുക്കി ഗെയിമിന്റെ പേരില്‍ മണിക്കൂറുകളോളം ഇവിടെ ഇരുത്തിന്യുജനെ വഴിതെറ്റിക്കുന്നു എന്ന ആക്ഷേപവും പല സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്...

തിരക്ക് പിടിച്ച ജീവിതയാത്രകള്‍ക്കിടയില്‍ സൗഹൃദങ്ങളോട് അല്പം വിശേഷം പങ്കിടാനം ഇത്തരം സ്ഥലങ്ങള്‍ സഹായകമാവുന്നു..

 ഫോട്ടോ: റാപ്പി അപ്പച്ചട്ടി....





Post a Comment

أحدث أقدم