കാസര്‍കോട് :(www.thenorthviewnews.in) ജില്ലയിലെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥയും എയിംസിന്റെ ആവിശ്യകതയും 'കാസര്‍കോടിനൊരിടം' റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും എയിംസ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ എ ജി സി ബഷീറിന് റിപ്പോര്‍ട്ട് കൈമാറി.
ഡോ. ഷെമീമിന്റെ നേതൃത്വത്തില്‍ ആരോഗ്യ രംഗത്തെ പോരായ്മകളും പരിഹാരങ്ങളും അടങ്ങിയ വിശദ റിപ്പോര്‍ട്ടില്‍ എയിംസ്‌ന്റെ ആവശ്യകത അക്കമിട്ടു വിവരിക്കുന്നു. ആരോഗ്യ മന്ത്രിക്കും ജില്ലയിലെ അഞ്ചു എം എല്‍ എ, എം പി, കക്ഷി നേതാക്കള്‍ എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ആരോഗ്യ രംഗത്ത് എങ്ങനെ ദയനീയമാകുന്നു എന്ന് ചൂണ്ടി കാണിക്കുന്നതാണ് റിപ്പോര്‍ട്ട്. ഓരോ മേഖലയിലും ജില്ലയുടെ നിലവിലെ സ്ഥിതിയും പരിഹാര നിര്‍ദേശങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് കാസര്‍കോട്ടെ ആരോഗ്യ മേഖലയെ കൃത്യമായി വരച്ചു കാട്ടുന്നുവെന്നും ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മുഖ്യമന്ത്രിയെ കാണുന്ന എയിംസ് ആക്ഷന്‍ കൗണ്‍സില്‍ അവകാശവാദം ഉന്നയിക്കുമെന്നും എ ജി സി ബഷീര്‍ പറഞ്ഞു.
അതേ സമയം, ജില്ലാ ആശുപത്രിയില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെയ്യാന്‍ പറ്റുന്നതെല്ലാം ജില്ലാ പഞ്ചായത്ത് ചെയ്യുമെന്ന് എ ജി സി ബഷീര്‍ ഉറപ്പു നല്‍കി. ഡോ. ഷമീം റിപ്പോര്‍ട്ട് കൈമാറി. ശിഹാബ് കെ ജെ മൊഗര്‍, കെ പി എസ് വിദ്യാനഗര്‍, അഹ്റാസ് അബൂബക്കര്‍, മുഹമ്മദ് വാസില്‍ കെ എ, സഫ്വാന്‍ വിദ്യാനഗര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

إرسال تعليق