കാസര്‍കോട് (www.thenorthviewnews.in): മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററയുമായ ചെര്‍ക്കളം അബ്ദുള്ളയുടെ മയ്യിത്ത് വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ ചെര്‍ക്കള മുഹിയദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറക്കും. കുറച്ചുദിവസങ്ങളായി മംഗളൂരു ആസ്പത്രിയില്‍ അത്യാസന്ന നിലയിലായിരുന്നു. രാവിലെ 8.20 മണിയോടെ ചെര്‍ക്കളയിലെ സ്വന്തം വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. 



പ്രിയനേതാവിന്റെ മരണവിവരമറിഞ്ഞ് ചെര്‍ക്കള- എടനീര്‍ റോഡിലെ കംസനക്ക് വില്ല വില്ലയിലേക്ക് ജനമൊഴുക്കാണ് രാവിലെ മുതല്‍തന്നെ. വിവിധ മത രാഷ്ട്രീയ നേതാക്കളടക്കം നിരവധിപേര്‍ വസതിയിലെത്തിക്കൊണ്ടിരിക്കുന്നു. ദേശീയ സംസ്ഥാന നേതാക്കളും മന്ത്രിമാരും കാസര്‍കോട്ടേക്ക് പുറപ്പെട്ടതായാണ് വിവരം. എ.കെ ആന്റണിയടക്കമുള്ള ദേശീയ നേതാക്കള്‍ ഉച്ചയോടെ ചെര്‍ക്കളയിലെത്തും. വൈകിട്ട് അഞ്ചരമണിക്ക് ചെര്‍ക്കള മുഹിയദ്ദീന്‍ പള്ളിയില്‍ മയ്യിത്ത് നിസ്‌കാരം നടക്കും.

മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 1987 മുതല്‍ മഞ്ചേശ്വരത്തു നിന്ന് നാലു തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാസര്‍കോട് ജില്ലയുടെ വികസനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധം കാത്തു സൂക്ഷിച്ച നേതാവായിരുന്നു ചെര്‍ക്കള മെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ ജനാസ കാണാന്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ എത്തി.
ചെര്‍ക്കളയിലെ വീട്ടിലെത്തിയ അദ്ദേഹം പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ തങ്ങള്‍ ആലൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സ്വാദിഖ് അഹ്സനി, ശാഫി സഖാഫി, മുസ്തഫ സഖാഫി, തുടങ്ങിയവര്‍ കാന്തപുരം ഉസ്താദിനോടൊപ്പമുണ്ടായിരുന്നു.





Post a Comment

أحدث أقدم