കാസര്‍കോട്:( www.thenorthviewnews.in) പൊവ്വല്‍ അമ്മംകോട്ടെ വീടിന് പിറകു വശത്തെ കുളത്തില്‍ മുങ്ങി താഴ്ന്ന രണ്ട് കൂട്ടുകാരെ അവസരോചിത ഇടപെടല്‍ കൊണ്ട് ദുരന്ത മുഖത്ത് നിന്നും രക്ഷപ്പെടുത്തിയ ആറുവയസ്സുകാരന്‍ ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിലെ പ്രീ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും പൊവ്വല്‍ സ്വദേശിയുമായ സൈനുല്‍ ആബിദിന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം കാസര്‍ക്കോട് ജില്ലാ കമ്മിറ്റി സ്‌നേഹോപഹാരം
നല്‍കി ആദരിച്ചു.
ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് സമീര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. CPT സംസ്ഥാന സെക്രട്ടറി സുനില്‍ മാളിയേക്കല്‍ ഉത്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍പടലടുക്ക ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ പുവടുക്ക എന്നിവര്‍ ചേര്‍ന്ന് ആബിദിന്  മൊമന്റന്റോ  സമ്മാനിച്ചു.
CPT ജില്ലാ ജോ. സെക്രട്ടറി ബദറുദ്ദീന്‍ , കോ_ ഓഡിനേറ്റര്‍ ഖാലിദ് പൊവ്വല്‍ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് വിശാല്‍ റഹ് മാന്‍, സ്റ്റാഫ് സെക്രട്ടറി ഗിരിജകുമാരി, സംസാരിച്ചു'സീനിയര്‍ അധ്യാപകരായ
 ജോസ് മാത്യൂ സ്വാഗതവും സെബാസ്റ്റ്യന്‍  നന്ദിയും പറഞ്ഞു.
key words cpt state committi

Post a Comment

أحدث أقدم