കാസര്‍കോട് :(www.thenorthviewnews.in) ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തിച്ചതടക്കമുള്ള ജനകീയവും വ്യത്യസ്ഥവുമായ സമരങ്ങളിലൂടെ സ്റ്റോപ്പ് നേടിയെടുത്ത കൊച്ചുവേളിമംഗലാപുരം അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണം നല്‍കി.
ഔദ്യോഗികമായി സ്റ്റോപ്പ് അനുവദിച്ചതിന് ശേഷം ഇന്ന് രാവിലെ എത്തിച്ചേര്‍ന്ന ട്രെയിനിന്റെ ജീവനക്കാരെ എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ മാലയിട്ടും നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ബൊക്കെ നല്‍കിയും സ്വീകരിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള, മണ്ഡലം പ്രസിഡണ്ട് എ. എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ബി. കെ സമദ്, കെ. ബി കുഞ്ഞാമു, എം. എച്ച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഇര്‍ഷാദ് മൊഗ്രാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

إرسال تعليق