കാഞ്ഞങ്ങാട്: (www.thenorthviewnews.in) ന്യൂ മോണിയ ബാധിച്ച് വൃക്ക രണ്ടും നഷ്ടപ്പെട്ട് ചികില്‍സയിലായിരുന്ന കാഞ്ഞങ്ങാട് കൊളവയലിലെ ആഷിഖ്് (22) ഇന്നലെ ലോകത്തോട് വിട പറഞ്ഞു. ഉമ്മയുടെ ഉമ്മ പകുത്ത് നല്‍കിയ വൃക്കയും ആഷിഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ആഷിഖിന്റെ  നിര്യാണത്തില്‍ കടുത്ത ദു:ഖത്തിലാണ് കൊളവയല്‍ ഗ്രാമം. എറണാകളം ലക്ഷോര്‍ ആശുപത്രിയില്‍ നിന്ന് ഇന്ന് രാവിലെ വീട്ടില്‍ എത്തിച്ച ആഷിഖിന്റെ മയ്യത്ത് കൊലവയാല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍  കബറടക്കി. നിര്‍ധന കുടുംബമായ ആശിഖിന്റെ ചികിത്സാ ചിലവ് നാട്ടുകാര്‍ ഏറ്റടുത്തിരുന്നു. അബ്ദുല്‍ അസീസ് മുംതാസ് ദമ്പതികളുടെ മകനാണ് ആശിഖ്. സഹോദരങ്ങള്‍: റാസിഖ്, ആഷിന.

Post a Comment

أحدث أقدم