ചെര്‍ക്കള: (www.thenorthviewnews.in) സൈനുല്‍ ആബിദിനെ ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂള്‍ പി ടി എ- സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. കൃത്യ സമയത്ത് ഉചിതമായ തീരുമാനം എടുക്കുവാന്‍ പ്രാപ്തരായ വിദ്യാര്‍ത്ഥി സമൂഹത്തെയാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടതെന്ന് ജില്ലാ പോലീസ് മേധാവി ഡോ.ശ്രിനിവാസന്‍ ഐ പി എസ് അഭിപ്രായപ്പെട്ടു.


പൊവ്വല്‍ അമ്മങ്കോടില്‍ വീടിന് സമീപത്തുള്ള ആള്‍മറയില്ലാത്ത കിണറില്‍ മുങ്ങിത്താഴ്ന്ന രണ്ടു പിഞ്ചു കൂട്ടുകാരെ സാഹസികമായി രക്ഷപ്പെടുത്തിയ ചെര്‍ക്കള സെന്‍ട്രല്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍  യു.കെ.ജി വിദ്യാര്‍ത്ഥി സൈനുല്‍ ആബിദിന് പി.ടി.എ ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥിക്കുള്ള മൊമെന്‍ന്റോയും ക്യാഷ് അവാര്‍ഡും ജില്ലാ പോലീസ് മേധാവി വിതരണം ചെയ്തു.
ചടങ്ങില്‍ ജില്ലാ പോലിസ് ചീഫിന്റെയും വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങോത്തിന്റെയും പ്രത്യേക പ്രശസ്തി പത്രവും മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി. സ്റ്റാഫ് കൗണ്‍സില്‍ വക സ്റ്റഡി ടേബിള്‍ കുട്ടിക്ക് സമ്മാനിച്ചു. ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് ചികിത്സാ സഹായം നല്‍കി. പി.ടി.എ പ്രസിഡന്റ് C H മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.
വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങത്ത് മയക്കുമരുന്ന് റാഗിങ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഗീരിഷ് ചോലയില്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ വൈ .പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ബേവി , അഡ്വ: മുതാസ് ഷൂക്കൂര്‍, സീനിയര്‍ അസിസ്റ്റന്റ് സമീര്‍ തെക്കില്‍, പീതാംബരന്‍, ഫൗസിയ, ഉമൈബ, ഇബ്രാഹിം ബേര്‍ക്ക, സ്റ്റാഫ് സെക്രട്ടറി ഗിരിജ കുമാരി, ജോസ് മാത്യു, സെബാസ്റ്റ്യന്‍, രാജേഷ് പാടി, നൗഫല്‍ ചോക്കാട്, അഷ്‌റഫ് ബാലടുക്കം , അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ടി. പവിത്രന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ എം.കെ. ചന്ദ്രശേഖരന്‍ നായര്‍ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم