മുളിയാര്‍: (www.thenorthviewnews.in) അഞ്ചു വയസ്സുകാരന്റെ സന്ദര്‍ഭോജിത ഇടപെടലില്‍ സമപ്രായക്കാരായ രണ്ടു കുട്ടികള്‍ക്ക് പുതുജീവന്‍ ലദ്യമായ ആശ്വാസത്തിലാണ് തൈവളപ്പ് ഗ്രാമം. ഒപ്പം പ്രദേശത്തെ കൊച്ചുബാലന്‍ രക്ഷകനായി താരമായതിന്റെ അഭിമാനവും.

കളിച്ചു കൊണ്ടിരിക്കെ വീടിന് പി ശനിയാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ മല്ലം തൈവളപ്പിലെ മുനീര്‍ സാജിദ എന്നിവരുടെ മകന്‍ ബാസിം സമാന്‍, സഹോദരന്‍ ആരിഫ് നിസാന എന്നിവരുടെ മകന്‍ അബ്ദുള്‍ ഷാമില്‍ എന്നിവര്‍ റക് വശത്തായുള്ള ഉപയോഗശൂന്യമായ കുളത്തില്‍ വീണ പന്തെടുക്കുന്നതിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അഞ്ചു വയസ്സുകാരായ ഇരുവരും യു.കെ.ജിവിദ്യാര്‍ത്ഥികളാണ്. കൂടെ കളിച്ചു കൊണ്ടിരുന്ന സൈനുദ്ധീന്‍ അസ്മ എന്നിവരുടെ മകനും യു.കെ.ജി വിദ്യാര്‍ത്ഥിയുമായ സൈനുല്‍ ആബിദീന്‍ സമീപത്തുണ്ടായിരുന്ന മരക്കഷ്ണം കുളത്തിലേക്ക് നീട്ടകയും ഇതു പിടിച്ച് ഇരുവരും രക്ഷപ്പെടുകയുമായിരുന്നു. 20 അടിതാഴ്ചയുള്ള ആള്‍മറയില്ലാത്തതാണ് കുളം.
മല്ലംവാര്‍ഡ് വികസന സമിതി തൈവളപ്പില്‍ സംഘടിപ്പിച്ച അനുമോദന യോഗം കാസര്‍കോട് ഡി.വൈ.എസ്.പി.എം.വി സുകുമാരന്‍ ഉല്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി സ്വാഗതംപറഞ്ഞു. നാട്ടുകാരുടെ ഉപഹാരം ഡി.വൈ.എസ്. പിയും, പുഞ്ചിരി മുളിയാറിന്റെ ഉപഹാരംസെക്രട്ടറി ഹസൈനവാസും, വികസന സമിതിയുടെ ഉപഹാരം മാധവന്‍ നമ്പ്യാരും സൈനുല്‍ ആബിദിന് കൈമാറി.
വേണുകുമാര്‍ അമ്മങ്കോട്, കൃഷ്ണന്‍ ചേടിക്കാല്‍, പ്രകാശ് റാവു, ഹമീദ് സുലൈമാന്‍മല്ലം, ഷെരീഫ് മല്ലത്ത്, കുഞ്ഞി മല്ലം, ഷെഫീഖ് ആലൂര്‍, ബി.കെ.റംഷാദ്, ബി.കെ.ശാഫി ബോവിക്കാനം, രാജേഷ് ബാവിക്കര, അബ്ദുള്‍ റഹിമാന്‍ തൈവളപ്പ്, ബഷീര്‍ തൈവളപ്പ്, താജുദ്ധീന്‍ അമ്മങ്കോട്, നസീര്‍, അബ്ബാസ്, ഇഖ്ബാല്‍ ഇസ്സത്ത് പ്രസംഗിച്ചു.

Post a Comment

أحدث أقدم