കുമ്പള: (www.thenorthviewnews.in) കുട്ടികള്‍ക്ക് വിദ്യാ നുകര്‍ന്ന് നല്‍കുന്ന വിഷയത്തില്‍ മുഅല്ലിമീങ്ങള്‍ കര്‍മ്മ രംഗം സജീവമാക്കണമെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുമ്പള റൈഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം  ലത്തീഫിയ്യ ഇസ്ലാമിക് കോംപ്ലക്‌സില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ഇബ്രാഹിം ഖാസിമി നെക്രാജെ അധ്യക്ഷത വഹിച്ചു. ജില്ലാ റിട്ടേണിങ് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മുസ്ലിയാരുടെ നേതൃത്വത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. .  അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതി  ലത്തീഫ് മുസ്ലിയാര്‍  അവതരിപ്പിച്ചു . വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി ഉമര്‍ സഖാഫി മയ്യളം അവതരിപ്പിച്ചു . മിഷനറി, ട്രെയിനിങ്, മാഗസിന്‍, വൈല്‍ഫെയര്‍, എക്‌സാം, എന്നീ റിപ്പോര്‍ട്ടുകള്‍ സിദ്ദീഖ് മാഷ് പി കെ നഗര്‍, അബ്ദുല്ല സഅദി ലത്തീഫിയ്യ, സവാദ് മുസ്ലിയാര്‍ ചേടേക്കാല്‍, ആസിഫ് ഹനീഫി, അബ്ദുല്‍ കരീം മുസ്ലിയാര്‍ കണ്ണൂര്‍ എന്നിവര്‍ അവതരിപ്പിച്ചു.
ഭാരവാഹികള്‍ :അബ്ദുല്ല സഅദി ലത്തീഫിയ്യ (പ്രസി:) ഉമര്‍ സഖാഫി മയ്യളം (ജന.സെക്ര:) ഇബ്രാഹിം ഖാസിമി നെക്രാജെ (ഫിനാന്‍സ് സെക്ര:) പരീക്ഷ വിഭാഗം. ഹനീഫ് സഅദി പി കെ നഗര്‍ (പ്രസി) അബ്ദുല്‍ കരീം മുസ്ലിയാര്‍ കണ്ണൂര്‍ (സെക്ര:) മാഗസിന്‍. ശിഹാബുദ്ദീന്‍ ജൗഹരി ചെടേക്കാല്‍ (പ്രസി :) സവാദ് മുസ്ലിയാര്‍ ചേടേക്കാല്‍ (സെക്ര:) മിഷനറി. ഇര്‍ഷാദ് സഅദി (പ്രസി:) സിറാജ് സഖാഫി പേരാല്‍ (സെക്ര:) വൈല്‍ഫെയര്‍. യൂസുഫ് അശ്രഫി മഗല്‍പാടി (പ്രസി:) ആസിഫ് ഹനീഫി ഷിബിലി (സെക്ര) ട്രൈനിംഗ്. സിദ്ദീഖ് ലത്തീഫി ഷിബിലി (പ്രസി:) അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പേരാല്‍ (സെക്ര:) ഉമര്‍ സഖാഫി മയ്യളം സ്വാഗതവും, സിദ്ദീഖ് മാഷ് പി കെ നഗര്‍ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم