കാസര്‍കോട്: (www.thenorthviewnews.in) ജനറല്‍ ആശുപത്രിയില്‍ കണ്ണ് ഡോക്ടര്‍ ഇല്ലാതെ മൂന്നു മാസമായിട്ടും പകരം സംവിധാനം ഒരുക്കാത്തതില്‍ 'കാസര്‍കോടിനൊരിടം' പ്രതിഷേധിച്ചു. രണ്ടു തസ്തികകളാണ് നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തിലുള്ളത്.
രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ ജിപ്മറില്‍ നിന്നും പരിശീലനം കഴിഞ്ഞെത്തിയ ഡോക്ടര്‍ ചികിത്സക്കാവിശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ കാസര്‍കോട് നിന്നും മാറി പോവുകയായിരുന്നു. നിലവില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ മൂന്നു മാസത്തോളമായി അവധിയിലാണ്. നീണ്ട അവധികളില്‍ പോകുന്ന ഡോക്ടര്‍മാര്‍ക്ക് പകരം സംവിധാനം ഒരുക്കണമെന്നു 'കാസര്‍കോടിനൊരിടം' ആവശ്യപെട്ടു. നിലവില്‍ ഒരു നേത്ര രോഗ വിദഗ്ദ്ധന്‍ ഉണ്ടങ്കിലും കാഷ്യലിറ്റിയില്‍ മാത്രമാണ് സേവനം ലഭ്യമാകുന്നത്. പകരം മറ്റൊരു ഡോക്ടറെ ക്യാഷ്യലിറ്റിയില്‍ നിയമിച്ചു അദ്ദേഹത്തെ നേത്ര രോഗ വിഭാഗത്തില്‍ നിയമിച്ചാല്‍ താത്ക്കാലിക പരിഹാരം ആവുമെന്നും 'കാസര്‍കോടിനൊരിടം' ചൂണ്ടിക്കാട്ടി.

إرسال تعليق