കാസര്‍കോട്: (www.thenorthviewnews.in) കാസര്‍കോടിന്റെ ആരോഗ്യ രംഗത്തെ ദയനീയവസ്ഥയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജില്ല എന്നതും കണക്കിലെടുത്ത് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച എയിംസ് മെഡിക്കല്‍ കോളേജ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണം എന്ന ആവശ്യത്തിന് പിന്തുണയേറുന്നു.
ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും കാസര്‍കോടിന് എയിംസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസ്സ് ആക്കണം എന്നഭ്യര്‍ത്ഥിച്ചു കൊണ്ട് 'കാസര്‍കോടിനൊരിടം' കൂട്ടായ്മ കാസര്‍കോട് ജില്ലയിലെ  പഞ്ചായത്തു പ്രസിഡന്റുമാരുടെ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. എ. എ ജലീലിന് നിവേദനം നല്‍കി. ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും എയിംസ് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് കാസര്‍കോടിനൊരിടം കൂട്ടായ്മ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പിന്തുണ അറിയിച്ചു.

KEY WORDS: KASARKODINORIDAM

Post a Comment

أحدث أقدم