മേല്‍പറമ്പ്:(www.thenorthviewnews.in) റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ എന്നും ഒരു ചുവട് മുന്നില്‍ നിന്നിട്ടുള്ള ദുബൈ കെ എം സി സി ഉദുമ ണ്ഡലം കമ്മിറ്റി പതിവ് പോലെ ഇത്തവണയും റംസാന്‍ റിലീഫ് നടത്തി. മേല്‍പറമ്പ് മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന വിപുലമായ ചടങ്ങില്‍ നിര്‍ദ്ദയരായ മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലെ അമ്പതോളം  രോഗികള്‍കുള്ള ധനസഹായവും, രണ്ട് പഞ്ചായത്തിലെ മഹല്ലുകളിലേക്ക് മയ്യത്ത് പരിപാലന ടെന്റും, മൂന്ന് കുടുംബങ്ങള്‍ക്കുള്ള വിവാഹ ധനസഹായവും വിതരണം ചെയ്തു.
ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് എം സി ഖമറുദ്ധീന്‍ ഉല്‍ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ടലം പ്രസിഡണ്ട് കെ ഇ എ ബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. വിവാഹ ധനസഹായ വിതരണം എം സി ഖമറുദ്ധീന്‍ നിര്‍വഹിച്ചു. കല്ലടകുറ്റിയിലേക്കുള്ള മയ്യിത്ത് പരിപാലന ടെന്റ് മണ്ഡലം ജ. സെക്രട്ടറി എ ബി ഷാഫിയും, മുളിയാര്‍ പഞ്ചായത്തിലേക്കുള്ള മയ്യിത്ത് പരിപാലന ടെന്റിന്റെ ഫണ്ട് ദുബൈ കെ എം സി സി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് എം എ മുഹമ്മദ് കുഞ്ഞിയും, വിവാഹ സഹായ ധനം ഹംസ തൊട്ടിയും കൈമാറി. ചടങ്ങില്‍ റിയാദ് കെ എം സി സി യുടെ നിസ്‌കാരകുപ്പായ വിതരണം എം സി ഖമറുദ്ധീന്‍, ടി ഡി കബീര്‍ നിര്‍വഹിച്ചു. കെ എ അബ്ദുല്ല ഹാജി, സാലിഹ് തൊട്ടി, എം എസ് ശുകൂര്‍, കെ ബി എം ശരീഫ്, ബഷീര്‍ പള്ളങ്കോട്, കെ ബി മുഹമ്മദ് കുഞ്ഞി, ഹനീഫ കുന്നില്‍, എം എച്ച് മുഹമ്മദ് കുഞ്ഞി, ലത്തീഫ് പടുപ്പ്, എസ് എം മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കല്ലടകുറ്റി, റഊഫ് ബാവിക്കര, ഷമീം ബേക്കല്‍, ഹാഷിം പടിഞ്ഞാര്‍, ഉമ്മര്‍ കല്ലടകുറ്റി, കെ എം സഹദുള്ള, ഇല്ല്യാസ് ബേക്കല്‍, ബഷീര്‍ മൗവ്വല്‍ എന്നിവര്‍ സംസാരിച്ചു. ടി കെ മുനീര്‍ ബെന്താട് സ്വാഗതവും, ഫൈസല്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم